Kerala

മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരൻ ബൈക്ക് ഇടിച്ച് മരിച്ചു

വയനാട്ടിൽ മുത്തച്ഛനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപദാണ് മരിച്ചത്.ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ് അപകടം. അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ബീനാച്ചിയിലെ കടയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ വാങ്ങി ദ്രുപദിനെയും എടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്തുനിന്നു എത്തിയ ബൈക്കാണ് തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ മോഹന്‍ദാസും ദ്രുപദും തെറിച്ചു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദ്രുപദിനെ രക്ഷിക്കാനായില്ല. മോഹന്‍ദാസിനു നിസാര പരിക്കുണ്ട്. ബീനാച്ചിയിലാണ് അഞ്ജനയുടെ തറവാട്. മണ്ഡലകാല പൂജയുമായി ബന്ധപ്പെട്ട് ബീനാച്ചിയില്‍ എത്തിയതായിരുന്നു രഹീഷും കുടുംബവും. ദ്രുപദിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍. സഹോദരന്‍: ദീക്ഷിത്.

Latest News