കെഎം മാണിക്ക് എതിരെ നിയമസഭയ്ക്ക് പുറത്തു നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കളായ എ.എ.റഹീം എം.പിയെയും എം.സ്വരാജിനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 4 കോടതിയാണ് വെറുതെവിട്ടത്. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് നിയമസഭ ഉപരോധിച്ച സംഭവത്തിലായിരുന്നു കേസ്. പാലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചും പൊതുമുതല്‍ നശിപ്പിച്ചും എന്ന കേസിലാണ് ഇരുവരെയും വെറുതെവിട്ടത്. ഇരുവര്‍ക്കും വേണ്ടി അഭിഭാഷകരായ മുരുക്കുംപുഴ വിജയകുമാര്‍, അനീസ് റഷീദ്, സെറീന എസ് ഇടമരത്ത് എന്നിവരാണ് ഹാജരായത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രോസിക്യൂഷന് വാദം തള്ളി കോടതി ഇരുവരെയും വെറുതെവിട്ടത്.