രാജ്യത്ത് തന്നെ അതിശക്തമായ റോബട്ടിക് ടെക്‌നോളജി വികസിപ്പിക്കാനാണ് ഇന്ത്യൻ സ്റ്റാർട്ട് അപ് കമ്പനി ലക്ഷ്യമിടുന്നത്. റിലയൻസ് മേധാവി മുകേഷ് അംബാനി ഫണ്ട് നൽകുന്ന അഡ്വെർബ് ടെക്‌നോളജീസിന് ആണ് ഐഎ ശക്തിപകരുന്ന ഹ്യൂമനോയിഡ് റോബോർട്ടിനെ 2025 ഓടെ പുറത്തിറക്കാൻ ഒരുങ്ങുന്നത്.
ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനായ ഇലോൺ മസ്‌കിന്റെ കമ്പനി നിർമ്മിക്കുന്ന ഹ്യൂമനോയിഡ് റോബോർട്ട് ഒപ്റ്റിമസിനോട് കിടപിക്കുന്നതായിരിക്കും ഇന്ത്യയിൽ നിർമ്മിക്കുന്ന റോബോർട്ടും. ഒപ്റ്റിമസിനോട് കിടപിടിക്കത്തക്ക ശേഷികൾ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് അംബാനിയുടെ പിന്തുണയുള്ള അഡ്വെർബ് ടെക്നോളജീസിന്റെ ശ്രമം. റിലയൻസിന്റെ ജിയോ എഐ പ്ലാറ്റ്ഫോംസ്, 5ജി സേവനങ്ങൾ തുടങ്ങിയവ അടക്കം പ്രയോജനപ്പെടുത്തിയാണ് റോബട്ടിനെ നിർമ്മിക്കുന്നതത്രേ.
തത്സമയം തീരുമാനങ്ങൾ എടുക്കാനും സാധിക്കും ഒട്ടനവധി നൂതന ശേഷികളോടെയായിരിക്കും റോബട്ടിനെ പുറത്തിറക്കുക.വൻതോതിൽ മൾട്ടിമോഡൽ ഡേറ്റ പ്രൊസസു ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കും. കാഴ്ച, കേൾവി, ടച് ഇൻപുട്സ് തുടങ്ങിയവയിൽനിന്നടക്കം ലഭിക്കുന്ന ഡേറ്റ താമസംകൂടാതെ പ്രൊസസ് ചെയ്യാൻസാധിക്കും. വിവിധ തരം തൊഴിലിടങ്ങൾക്കായും അഡ്വെർബ് ടെക്നോളജീസ് നിർമ്മിക്കുന്ന റോബട്ടിനെ പ്രയോജനപ്പെടുത്താൻ സാധിക്കും.
ആധുനിക ഗ്രാഫിക്സ് പ്രൊസസർ ഉൾക്കൊള്ളിക്കുന്നതിനാൽ റോബട്ടിന് സങ്കീർണ്ണമായ കംപ്യൂട്ടേഷൻ വരെ നടത്താൻ സാധിക്കും. അഡ്വെർബ് ടെക്നോളജീസിന്റെ റോബട്ടിന് എനർജി എഫിഷ്യന്റ്ആക്ചുവേറ്ററുകളും, പ്രവർത്തന സജ്ജമായ രണ്ടു കൈകളും, ഇരട്ടക്കാലുകളിലുള്ള ചലനവും സാധ്യമാക്കും. അതിനൊപ്പം വിഷ്വൽ ആൻഡ് ലാംഗ്വെജ് ആക്ഷൻ (വിഎൽഎ) ടെക്നോളജിയും ലഭ്യമാക്കും.