Science

എഐ ഉപയോഗിച്ച് ചിത്രം തയ്യാറാക്കാം; ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഫോട്ടോ ഇനി സൂപ്പറാവും

ക്രിയേറ്റ് ആന്‍ എഐ പ്രൊഫൈല്‍ പിക്‌ച്ചര്‍ എന്ന ഓപ്ഷന്‍ ഇന്‍സ്റ്റയില്‍ വരുന്നതായി അലക്‌സാണ്ട്രോ പലൂസ്സി ഒരു സ്ക്രീന്‍ഷോട്ട് ത്രഡ്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

ഏവരെയും ഞെട്ടിക്കുന്ന എഐ ഫീച്ചറിന്‍റെ പണിപ്പുരയിലാണ് മെറ്റയുടെ ഇന്‍സ്റ്റഗ്രാം എന്നാണ് വിവരം. പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് എഐ ടൂളിന്‍റെ സഹായത്തോടെ കസ്റ്റം പ്രൊഫൈല്‍ പിക്‌ച്ചറുകള്‍ തയ്യാറാക്കാന്‍ സാധിക്കും. മെറ്റയുടെ സ്വന്തം ഏതെങ്കിലുമൊരു എല്‍എല്‍എം മോഡല്‍ ഉപയോഗിച്ചായിരിക്കും എഐ ടൂള്‍ പ്രവര്‍ത്തിക്കുക. അക്ഷരങ്ങളിലൂടെ നിര്‍ദേശം നല്‍കിയോ നിലവിലെ പ്രൊഫൈല്‍ ചിത്രത്തില്‍ പരിഷ്‌കാരം വരുത്തിയോ ആവും എഐ ചിത്രം നിർമ്മിക്കാൻ കഴിയുക.

ഇതിനകം തന്നെ ഇന്‍സ്റ്റ ചില എഐ അധിഷ്ഠിത ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം മെറ്റ നേരത്തെ ഇന്‍സ്റ്റയില്‍ അവതരിപ്പിച്ചിരുന്നു. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം.