tips

റൂമുകളില്‍ ഹീറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തണുപ്പിനെ മറികടക്കാന്‍ ഇലക്ട്രിക് ഹീറ്ററുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഹീറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ സേഫ്റ്റി നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. കുട്ടികളെ ഹീറ്ററുകളുടെ സമീപത്ത് നിന്ന് അകറ്റി നിര്‍ത്താനും ശ്രദ്ധിക്കണം. അടച്ചിട്ട മുറികളില്‍ ഹീറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കണം.

മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും ഉറങ്ങുമ്പോഴും ഹീറ്റര്‍ ഓഫ് ചെയ്യാനും മറക്കരുത്. പെട്ടെന്ന് തീ പിടിക്കുന്ന ജനല്‍ കര്‍ട്ടനുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയുടെ സമീപത്ത് ഹീറ്ററുകള്‍ വെയ്ക്കരുതെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഭക്ഷണപാനീയങ്ങള്‍ ചൂടാക്കാനും ഇവ ഉപയോഗിക്കരുത്. ഹീറ്ററുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത് വിദേശ രാജ്യത്തുള്ളവരാണ്.