വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. അതോടൊപ്പം മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുതിരയില്‍ കലോറി വളരെ കുറവാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ആണ് മുതിര.
ഹോഴ്സ് ഗ്രാം എന്നറിയപ്പെടുന്ന മുതിര ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്നതാണ്. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത് . ദിവസവും കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ പോലുളള പ്രശ്നങ്ങള്‍ക്ക് നല്ല പരിഹാരമാണ്. അയേണ്‍ സമ്പുഷ്ടമാണ് ഇത്. കാല്‍സ്യത്തിന്റെ കലവറ. വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം മുതിരയിലുണ്ട്. ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത്. പോഷകങ്ങളുടെ കലവറ. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണ വസ്തുവാണ് മുതിര. ഇതാണ് ദഹനം എളുപ്പമാക്കുന്നത്. ഇതിലൂടെയും ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നിനുള്ള പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം പോലുളളവയ്ക്കും നല്ലതാണ്. ഇതു ശരീരത്തിന് ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെയാണ് കൊഴുപ്പു കുറയുന്നതും.ഗര്‍ഭിണി, ഗൗട്ട് രോഗമുള്ളവര്‍ എന്നിവ ഇതു കഴിയ്ക്കരുത്.ഇത് പ്രത്യേക രീതിയില്‍ സൂപ്പാക്കി കുടിയ്ക്കുന്നത് അടിവയറിലെ കൊഴുപ്പു നീക്കാന്‍ ഏറെ ഉത്തമമാണ്.
രണ്ട് കപ്പ് മുളപ്പിച്ച മുതിര, രണ്ട് പച്ച മുളക്, അഞ്ച് വെളുത്തുള്ളി, ഒരു പിടി കറിവേപ്പില, രണ്ട് പിടി മല്ലിയില, ഒരു സ്പൂണ്‍ നാരങ്ങാ നീര്. എന്നിവയാണ് ആവശ്യമുള്ള ചേരുവകകള്‍.മുതിര എടുത്ത് പ്രഷര്‍ കുക്കറില്‍ ഇട്ട് രണ്ട് കപ്പ് വെള്ളത്തില്‍ ഒരു വിസില്‍ വരുന്നത് വരെ യവേവിക്കുക. വെള്ളം കളയാതെ തന്നെ ഇതിലേക്ക് പച്ചമുളക്, ചതച്ച വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് അല്‍പ്പം നാരങ്ങ നീരും കൂടി ചേര്‍ക്കുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത ശേഷം കുടിക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക.