tips

ഉപ്പ് നിസാരക്കാരനല്ല; ഉള്ളം കാൽ തൊട്ട് തലവരെ ഗുണം ചെയ്യും

ഉപ്പിട്ട വെള്ളത്തിലെ കുളി കുട്ടികളും മുതിര്‍ന്നവരുമടക്കം ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല, പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. കുളിയ്ക്കുന്ന വെള്ളത്തില്‍ ഒരല്‍പം ഉപ്പ് ചേര്‍ക്കുന്നത് നല്‍കുന്ന ആരോഗ്യ, സൗന്ദര്യ പരമായ ഗുണങ്ങള്‍ ഏറെയാണ്.

ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത് പല തലത്തിലും ചര്‍മസൗന്ദര്യത്തെ സഹായിക്കുന്ന ഒന്നുമാണ്. സാധാരണ ഉപ്പല്ലെങ്കില്‍ ബാത്ത് സാള്‍ട്ട് ഇട്ടു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്.

ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന പുഴുക്കടി. ചൊറിച്ചില്‍ പോലുള്ളവയ്ക്ക് ഇത് നല്ല ആശ്വാസം നല്‍കും.

ഉപ്പിട്ട ചൂടുവെള്ളത്തില്‍ പാദം ഇറക്കി വയ്ക്കുന്നത് ശരീരത്തിന്റെ ആകെയുളള ക്ഷീണം മാറാനും കാല്‍വേദനയും നീരും മാറാനുമെല്ലാം നല്ലതാണ്. ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്. പേശീ വേദനയും വലിച്ചിലും ഉപ്പിട്ട സഹായിക്കും. ഉണ്ടാകുന്ന ഗന്ധം അകറ്റാനും ഇവ സഹായിക്കും. പാദങ്ങളില്‍ സോക്‌സും മറ്റും ധരിച്ചാലുണ്ടാകുന്ന ദുര്‍ഗന്ധം നീക്കാനും കാലുകളിലുണ്ടാകുന്ന അണുബാധകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉപ്പുവെള്ളം കാലില്‍ വീഴുന്നത് നല്ലതാണ്. തളര്‍ച്ചയും പേശി വേദനയും മാറാനുള്ള നല്ലൊരു വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി.