കേക്ക് ഉണ്ടാക്കാന്‍ അറിയാമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇനി ധൈര്യമായി പറയാം അറിയാമെന്ന്. അറിയാമെന്ന് പറഞ്ഞാല്‍ പോരല്ലോ എങ്ങനെ ഉണ്ടാക്കണം എന്ന് നമുക്ക് നോക്കാം. കേക്കുണ്ടാക്കാന്‍ പ്രധാനമായും വേണ്ടത് പഞ്ചസാര, ഓറഞ്ച് ജ്യൂസ്, ഈന്തപ്പഴം,ട്യൂട്ടി ഫ്രൂട്ടി, ഉണക്ക മുന്തിരി, ബദാം,ചെറി , അണ്ടിപരിപ്പ്, മൈദ എന്നിവയാണ്. മുക്കാല്‍ കപ്പ് പഞ്ചസാര പാനിലിട്ട് ചെറുതായൊന്ന് ചൂടാക്കി എടുക്കുക. പഞ്ചസാര മെല്‍റ്റായി ഡാര്‍ക്ക് നിറത്തിലേക്ക് മാറുമ്പോള്‍ അരക്കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം പഞ്ചസാര പാനി ഇളക്കി കൊടുക്കുക. പാനിന്റെ അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. ശേഷം പഞ്ചസാര പാനീ ഒരു പാത്രത്തിലേക്ക് ഒഴിച്ച് മാറ്റിവയ്ക്കുക. ശേഷം കുറച്ച് പാനി ആ പാനില്‍ തന്നെ വയ്ക്കുക. ശേഷം ആ പാനീയിലേക്ക് അരക്കപ്പ് ഓറഞ്ച് ജ്യൂസ് ഒഴിച്ച് കൊടുക്കുക. ( ഒട്ടും തന്നെ വെള്ളം ചേര്‍ക്കാത്ത ഓറഞ്ച് ജ്യൂസ് വേണം എടുക്കേണ്ടത്. ജ്യൂസില്‍ കുരു വരാന്‍ പാടില്ല). ശേഷം പാനിലെ വെള്ളം തിളച്ച് വരുന്ന സമയം അരക്കപ്പ് ഉണക്ക മുന്തിരി, അരകപ്പ് ചെറിയ കഷ്ണങ്ങളാക്കിയ ചെറി , അരക്കപ്പ് ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്), അരക്കപ്പ് ട്യൂട്ടി ഫ്രൂട്ടി, അരകപ്പ് ചെറിയ കഷ്ണങ്ങളായി ബദാം, അണ്ടിപരിപ്പ് എന്നിവ ചേര്‍ക്കുക. ചെറിയ ചൂടില്‍ ഇവ നന്നായി ഇളക്കി കൊടുക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റുക. മിക്‌സ് ചെയ്ത് വച്ചിരിക്കുന്ന ഈ കൂട്ടിലേക്ക് മൂന്ന് സ്പൂണ്‍ മൈദ ചേര്‍ക്കുക.
ശേഷം നന്നായിട്ടൊന്ന് മിക്‌സ് ചെയ്ത് വയ്ക്കുക. ശേഷം ഇത് കുറച്ച് നേരത്തേക്ക് സെറ്റാകാന്‍ മാറ്റിവയ്ക്കുക. ശേഷം ഒരു വലിയ അരിപ്പ എടുക്കുക. അതിലേക്ക് ഒന്നര കപ്പ് മൈദയും ഒന്നര സ്പൂണ്‍ ബേക്കിംഗ് പൗഡറും കാല്‍ ടീസ്പൂണ്‍ nutmeg powderറും കാല്‍ സ്പൂണ്‍ കറുവപ്പട്ട പൊടിച്ചതും കാല്‍ സ്പൂണ്‍ ഇഞ്ചി പൊടിച്ചതും തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ശേഷം ഇതൊന്ന് മാറ്റിവയ്ക്കുക. ശേഷം മൂന്ന് കോഴി മുട്ട, കാല്‍ കപ്പ് സണ്‍ഫ്‌ളവര്‍ ഓയില്‍, കാല്‍ കപ്പ് ബട്ടര്‍ (ഉപ്പില്ലാത്ത ബട്ടര്‍ ചേര്‍ക്കുക) , അഞ്ചര കപ്പ് പഞ്ചസാര, അര ടീസ്പൂണ്‍ വാനില എസെന്‍സ്, അര ടീസ്പൂണ്‍ പ്ലാം എസെന്‍സ്, കാല്‍ ടീസ്പൂണ്‍ പൈനാപ്പിള്‍ എസെന്‍സ് എന്നിവയെല്ലാം ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. നല്ല കട്ടിയ്ക്കാകും ഇത് കിട്ടുക. ശേഷം ഈ ബാറ്റര്‍ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.
ശേഷം ബാറ്ററിലേക്ക് ആദ്യം നമ്മള്‍ മാറ്റിവച്ച നട്‌സ് സെറ്റ് ചേര്‍ത്ത് കൊടുക്കുക. ശേഷം നന്നായി മിക്‌സ് ചെയ്ത് കൊടുക്കുക. ശേഷം മാറ്റിവച്ചിരിക്കുന്ന അരിച്ചെടുത്ത മൈദ ഇതിലേക്ക് ചേര്‍ക്കുക. കുറച്ച് കുറച്ചായി ചേര്‍ക്കുക. ശേഷം നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം മാവിലേക്ക് ഒരു നുള്ള് ഉപ്പ് ചേര്‍ക്കുക. പ്ലം കേക്കിനുള്ള മാവ് തയ്യാറാണ്. ശേഷം കേക്ക് ട്രെയിലേക്ക് ബട്ടര്‍ പേപ്പര്‍ ഇട്ട ശേഷം മാവ് ഒഴിച്ച് കൊടുക്കുക.
ശേഷം മുകളില്‍ നട്‌സ് വച്ച് അലങ്കരിക്കുക. ശേഷം ഓവില്‍ ബേക്ക് ചെയ്‌തെടുക്കുക. 65 മുതല്‍ 70 മിനുട്ട് എടുക്കും. ശേഷം ഒരു സ്റ്റിക്ക് ഉപയോഗിച്ച് കുത്തി നോക്കുക. ഒട്ടാതെ ക്ലീനായി തന്നെ വരുന്നുണ്ടെങ്കില്‍ കേക്ക് റെഡി ആയിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്. സ്റ്റിക്കില്‍ മാവ് ഒട്ടുന്നുണ്ടെങ്കില്‍ വീണ്ടും കേക്ക് ചെയ്ത് എടുക്കുകയാണ് വേണ്ടത്. കേക്ക് ഉണ്ടാക്കി ഒരു ദിവസം കഴിഞ്ഞ് കഴിക്കുമ്പോഴാണ് കൂടുതല്‍ രുചി. ബട്ടര്‍ പേപ്പര്‍ മാറ്റിയ ശേഷം കേക്ക് പീസുകളാക്കി കഴിക്കുക. പ്ലം കേക്ക് തയ്യാര്‍.