കുവൈത്തിൽ വാരാന്ത്യം പകൽ മിതമായ കാലാവസ്ഥയും രാത്രി തണുപ്പും ആയി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് വീശുന്ന വടക്കുകിഴക്ക് കാറ്റ് ക്രമേണ വടക്കുപടിഞ്ഞാറിലേക്ക് മാറി വീശിയതിനെ തുടർന്നുള്ള ഉന്നത മർദ്ദമാണിതിന് കാരണം. ഈർപ്പത്തിന്റെ അളവ് ക്രമേണ കുറയുമെന്നും മേഖലയിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ദറാർ അൽ-അലി അറിയിച്ചു.
പകൽ സമയങ്ങളിൽ പരമാവധി താപനില 23 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി സമയങ്ങളിൽ 7 മുതൽ 14 വരെയുമായിരിക്കും. തിരമാലകൾ പരമാവധി ഒന്ന് മുതൽ അഞ്ച് അടി വരെ ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.