വിനോദ സഞ്ചാര ഭൂപടത്തിൽ അഭിമാന നേട്ടവുമായി ഖത്തർ. ലുസൈലിലെ ഖിതൈഫാൻ ഐലന്റിലുള്ള വാട്ടർ സ്ലൈഡിന് ഗിന്നസ് റെക്കോർഡ് ലഭിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ വാട്ടർ സ്ലൈഡെന്ന റെക്കോർഡാണ് ലഭിച്ചത്.
85 മീറ്ററിലേറെ ഉയരമുണ്ട് ഖിതൈഫാൻ ഐലൻഡിലെ ഈ റിഗ്1938 വാട്ടർ സ്ലൈഡ് ടവറിന്. 12 വാട്ടർ സ്ലൈഡുകളാണ് ടവറിലുള്ളത്. ഇത് റെക്കോർഡാണ്. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഖത്തറിനെ അടയാളപ്പെടുത്തുന്നതാണ് നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.
2.81 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്ക് ഖത്തറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 30 ലേറെ ജലവിനോദ പരിപാടികളാണ് ഇവിടുത്തെ ആകർഷണീയത. ലോകകപ്പിനോട് അനുബന്ധിച്ചാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.