Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ വെട്ടി മാറ്റിയ ഭാഗങ്ങൾ പുറത്തുവരുമോ? നിർണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: ഏറെ നാളുകള്‍ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തുവിടണമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. മാധ്യമപ്രവർത്തകരുടെ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മിഷനാണു വിധി പറയുക. റിപ്പോര്‍ട്ടിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ തടഞ്ഞുവച്ചത്.

സർക്കാർ ആദ്യം നൽകാമെന്നു പറഞ്ഞതിൽ 11 ഖണ്ഡികൾ മുന്നറിയിപ്പില്ലാതെ തടർഞ്ഞുവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് അപേക്ഷകർ വിവരവകാശ കമ്മിഷനെ സമീപിച്ചത്. എന്നാൽ ഈ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് സാംസ്‌കാരിക വകുപ്പ് കമ്മിഷനെ അറിയിച്ചു. മുന്നറിയിപ്പില്ലാതെ തടഞ്ഞുവച്ചതിൽ ഉദ്യോഗസ്ഥർ ക്ഷമ ചോദിച്ചെങ്കിലും അംഗീകരിക്കാൻ കമ്മിഷൻ തയാറായിട്ടില്ല.

ഇതിനു പുറമേ രഹസ്യമാക്കി സൂക്ഷിച്ച 101 ഖണ്ഡികകളിൽ ചിലത് പുറത്തുവിടാൻ കഴിയുന്നതാണെന്ന് അപേക്ഷർ ചൂണ്ടിക്കാട്ടി. തുടർന്ന് വിവരാവകാശ കമ്മിഷൻ റിപ്പോർട്ട് വീണ്ടും എത്തിച്ച് ഇക്കാര്യം പരിശോധിച്ചു. ഇതിലും കമ്മീഷൻ ഇന്ന് തീരുമാനം പറയും.