ഒരു മനുഷ്യന്റെ ജീവന്‍ നിസ്സാരമായി നഡുറോഡില്‍ ഞെരുക്കി അമര്‍ത്തി കൊന്ന ശേഷമാണോ നിയമം നിയമത്തിന്റെ വഴിയേ നടപടി എടുക്കേണ്ടത്. എന്തൊരു നാടാണിത്. പൊതു വഴിയിലൂടെയും, പൊതു സ്ഥലങ്ങളിലും യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത വിധം കൊലപാതകികള്‍ നിറഞ്ഞിരിക്കുന്നു. ബസ് ഓടിക്കുന്നവരും, വാഹനങ്ങളെ നിയന്ത്രിക്കുന്നവരുമെല്ലാം ചേര്‍ന്നുള്ള ‘വെല്‍പ്ലാന്‍ഡ്’ കൊലപാതകം എന്നേ പറയാന്‍ കഴിയൂ. ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്ന ഇടമാണ് കിഴക്കേകോട്ട. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഉണ്ടാക്കിയ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഒരു കാല്‍നടയാത്രക്കാരനാണ്. കേരള ബാങ്ക് റീജ്യണല്‍ ഓഫീസിലെ സീനിയര്‍ മാനേജര്‍ കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ വെണ്‍പാലക്കര ഗാലക്‌സിയില്‍ എം. ഉല്ലാസാണ് കൊല ചെയ്യപ്പെട്ടത്.
കൊലപാതകി റോഡ് കിംഗ് എന്ന് പേരുള്ള സ്വകാര്യ ബസിന്റെ ഡ്രൈവറും, KSRTC ബസുമാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, സംഭവിച്ചത് സ്വകാര്യ ബസിന്റെ മത്സര ഓട്ടവുമായി ബന്ധപ്പെട്ടുള്ള കൊലപാതകമാണ്. ഒഴിവാക്കാമായിരുന്ന ഒരു നരഹത്യ ആയിരുന്നു അത്. പക്ഷെ, KSRTC യുടെ വരുമാനത്തില്‍ കൈയ്യിട്ടുവാരുന്നതിനുള്ള നെട്ടോട്ടത്തിലും, വേഗത്തിലും കുറവു വരുത്താന്‍ സ്വകാര്യ ബസുകള്‍ തയ്യാറല്ല. സമയം തെറ്റിച്ചും, റൂട്ട് തെറ്റിച്ചും, പെര്‍മിറ്റില്ലാ ഇടങ്ങളില്‍ സര്‍വീസ് നടത്തിയുമൊക്കെ വിലസുന്ന ഇത്തരം സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാരും ഗതാഗതവകുപ്പുമാണ്.
അതിനുദാഹരണമാണ് ബീമാപ്പള്ളി ഉറൂസ് തുടങ്ങിയപ്പോള്‍ KSRTC അധികൃതര്‍ ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയ പരാതി. ഈ പരാതിയിന്‍മേല്‍ നടപടി ആരംഭിച്ചിരുന്നുവെങ്കില്‍ ഉല്ലാസ് എന്ന മനുഷ്യന്‍ ഇന്ന് ഭൂമിയിലുണ്ടാകുമായിരുന്നു. ബീമാപ്പള്ളി റൂട്ടില്‍ പെര്‍മിറ്റില്ലാത്ത സ്വാക്രയ ബസുകള്‍ യാത്രക്കാരെ കയറ്റാന്‍ മത്സര ഓട്ടം നടത്തുന്നുണ്ടെന്ന് പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ വൈകിയത്, ഒരു മരണത്തിലേക്കാണ് വഴി വെച്ചത്. ഉല്ലാസിന്റെ മരണത്തെ കൊലപാതകമെന്ന് പറയാന്‍ കാരണവും ഇതു തന്നെയാണ്. ഒഴിവാക്കാമായിരുന്ന അപകടം മുന്‍കൂട്ടി കണ്ട് നടപടി എടുക്കാതിരുന്ന എല്ലാ അധികൃതരും കുറ്റക്കാരാണ്.
അതുകൊണ്ട് സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിന്റൈ രക്ത സാക്ഷി കൂടിയാണ് ഉല്ലാസ് എന്നു പറയാം. മാധ്യമങ്ങളും സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ ബോധപൂര്‍വ്വം മറന്നു കളഞ്ഞു. ഇതില്‍ KSRTCയിലെ ജീവനക്കാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. നിരത്തുകളില്‍ മരണം വിതയ്ക്കുന്ന സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍, അധികൃതര്‍ ഇടപെടുമെന്നുള്ള വിശ്വാസമാണ് KSRTC ജീവനക്കാര്‍ക്കുള്ളത്. എന്നാല്‍, സാധാരണ ഒരു വാര്‍ത്തയ്ക്കപ്പുറം ഒരകു മരണമോ, വലിയ അപകടമോ ഉണ്ടായാലേ ആ വാര്‍ത്തയ്ക്ക് പ്രാധാന്യമുണ്ടാകൂ എന്ന രീതിയിലേക്ക് മാധ്യമ റിപ്പോര്‍ട്ടിംഗ് മാറിപ്പോയി എന്നാണ് ആക്ഷേപം.
കാരണം, ബീമാപ്പള്ളി ഊറൂസില്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഫോട്ടോ അടക്കം KSRTC അധികൃതര്‍ പരാതി നല്‍കിയത് ഒരു മാധ്യമങ്ങളും വാര്‍ത്തയാക്കിയില്ല. ആ വിഷയം വാര്‍ത്തയാവുകയും, ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ഉണരുകയും ചെയ്തിരുന്നുവെങ്കില്‍ ഉല്ലാസിന്റെ ജീവന് ഒന്നും സംഭവിക്കില്ലായിരുന്നു എന്നാണ് KSRTC ജീവനക്കാര്‍ പറുന്നത്. ഇപ്പോള്‍ സ്വകാര്യ ബസ് ഡ്രൈവര്‍ നടത്തിയ കൊലപാതകത്തില്‍ അറിയാതെയെങ്കിലും KSRTC ബസ് ഡ്രൈവറും പ്രതിയായിരിക്കുകയാണ്. KSRTC ബസ് ട്രാഫിക് സിഗ്നലില്‍ കിടക്കുകയും, സ്വാക്രയ ബസ് അതിനെ മറികടന്ന് പോവുകയും ചെയ്തപ്പോഴായിരുന്നു ഉല്ലാസ് അപകടത്തില്‍ അകപ്പെട്ടു പോയത്.
സംഭവം ഇങ്ങനെ
കോവളത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്ക് വരികയായിരുന്ന സിറ്റി യൂണിറ്റിന്റെ RAA 304-ാം നമ്പര്‍ KSRTC ബസ്, സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിയ ശേഷം നോര്‍ത്ത് സ്റ്റാന്റിന് സമീപം സിഗ്‌നലില്‍ ബസ് നിറുത്തി ഇട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് പച്ച സിഗ്‌നല്‍ ലഭിച്ച് ബസ് നീങ്ങി തുടങ്ങവേ ബസിന്റെ ഇടത് വശത്ത് അമിത വേഗതയില്‍ കടന്നുവന്ന റോഡ് കിങ് എന്ന പേരിലുള്ള ( KL 01 BV2214) പ്രൈവറ്റ് ബസ് ഓവര്‍ ചേക്കു ചെയ്തു. ഈ സമയം സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഉല്ലാസ് രണ്ടു ബസുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫോര്‍ട്ട് സി.ഐ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇിയും കിഴക്കേകോട്ടയില്‍ എത്ര ജീവനുകള്‍ നഷ്ടമായാലാണ് അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതെന്നാണ് ചോദ്യം. ഓരോ ജീവനും വിലപ്പെട്ടതാണ്്. അവരുടെ സഞ്ചാര സ്വാതന്ത്രയത്തെ ഹനിക്കുന്ന സ്വകാര്യ ബസ് ലോബിയുടെ വേഗതയ്ക്ക് മൂക്കു കയറിടുക തന്നെ വേണം. അവരുടെ പെര്‍മിറ്റില്ലാത്ത ഓട്ടത്തിന് ഫുള്‍സ്റ്റോപ്പിടാനാകണം. ഇല്ലാത്ത പക്ഷം, അതിന്റെ മാനക്കേട് മന്ത്രി ഗണേഷ്‌കുമാറിനു തന്നെയാണ്. കാരണം, അദ്ദേഹം ശരണ്യ എന്ന സ്വകാര്യ ബസുകളുടെ രക്ഷിതാവായിരുന്നതു കൊണ്ട്.
CONTENT HIGHLIGHTS; Race of private buses that won’t end even if killed: East Kotta murder should open the eyes of the authorities; The Minister of Transport should step forward to put his nose up