നടൻ ദിലീപിനും സംഘത്തിനും ശബരിമല ദർശനത്തിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡും പൊലീസും വിശദീകരണം നല്‍കും. നടന് ദിലീപിൻ്റെ ദര്‍ശന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹാജരാക്കും. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കും. ഹര്‍ജിയില്‍ ദിലീപിനെ സ്വമേധയാ കക്ഷി ചേര്‍ക്കുന്നതിലും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിലും ഹൈക്കോടതി തീരുമാനമെടുത്തേക്കും.
അതേസമയം, നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ദിലീപ് വ്യാഴാഴ്ച വൈകിട്ടോടെയാണ് സന്നിധാനത്ത് എത്തിയത്. ക്യൂ ഒഴിവാക്കി ദിലീപ് പോലീസുകാർക്കൊപ്പം ദർശനത്തിന് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദർശനം നടത്താൻ സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം. ഹരിവരാസനം കീർത്തനം പൂർത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.