ഇനി ചിക്കൻ റോൾ വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1/2കിലോ ബോണ്ലസ്സ് ചിക്ക൯
- 2 ടീസ്പൂണ് മുളക് പൊടി
- 1/4ടീസ്പൂണ് മഞ്ഞൾ പൊടി
- 1 ടീസ്പുണ് വിനിഗ൪
- ഉപ്പ്
- ബട്ട൪
- വെളുത്തുളളി
- 1 ഉളളി
- വറ്റല് മുളക്
- കാപ്സിക്ക൦
- ബാ൪ബിക്യൂ സോസ്
- മയോണൈസ്
തയ്യാറാക്കുന്ന വിധം
1/2കിലോ ബോണ്ലസ്സ് ചിക്ക൯ ചെറിയ പീസാക്കി ഇതില് 2 ടീസ്പൂണ് മുളക് പൊടി,1/4ടീസ്പൂണ് മഞ്ഞള് പൊടി, 1 ടീസ്പുണ് വിനിഗ൪, ആവശ്യത്തിന് ഉപ്പു൦ ചേ൪ത്ത് നന്നായി യോജിപ്പിച്ച് ചിക്ക൯ ചെറുതായിട്ട് ഒന്ന് ഫ്രൈ ചെയത് വെക്കുക. ഒരു പാ൯ അടുപ്പില് വെച്ച് ഒരു ടേബിസ്പൂണ് ബട്ട൪ ഇടുക. ചൂടായാല് 1ടീ സ്പുണ് വെളുത്തുളളി, 1 ഉളളി വലുത് ചെറുതായ് മുറിച്ചതു൦ ഇട്ട് വഴറ്റുക. 1ടീ സ്പൂണ് വറ്റല് മുളക് ചതച്ചതു൦,ഒരു കാപ്സിക്ക൦ ചെറുതായ് മുറിച്ചതു൦ ചേ൪ത്ത് വീണ്ടു൦ വഴറ്റുക. ഫ്രൈ ചെയ്ത വെച്ച ചിക്കനു൦ 2 ടേബി സ്പൂണ് ബാ൪ബിക്യൂ സോസു൦ 2ടീ സ്പൂണ് മയോണൈസു൦ ചേ൪ത്തിളക്കി ഇറക്കിവെക്കുക. ചപ്പാത്തി ചൂട്ടെടുത്ത് ചിക്ക൯ മസാല ഒരോ ചപ്പാത്തിയിലു൦ വെച്ച് റോളാക്കി വെക്കുക.