ഇന്ന് നമുക്കൊരു ചിക്കൻ ബിരിയാണി ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ ടേസ്റ്റിയായ ഒരു ബിരിയാണി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബസ്മതി റൈസ് – 1 കിലോ
- ചിക്കൻ – 1 മുതൽ ഒന്നര കിലോ വരെ ആകാം
- പച്ചമുളക് – 7
- ഇഞ്ചി – 1 വല്യ കഷ്ണം
- വെളുത്തുള്ളി – 14 അല്ലി
- സവോള – 4
- സവോള – 3 (വറുക്കാൻ)
- തക്കാളി – 2
- മല്ലിപ്പൊടി – 2 ടേബിൾ സ്പൂണ്‍
- മുളകുപൊടി – 1 ടി സ്പൂണ്‍
- കുരുമുളക് പൊടി – അര ടി സ്പൂണ്‍
- മഞ്ഞൾപ്പൊടി – അര ടി സ്പൂണ്‍
- പെരുംജീരക പൊടി – 1 ടി സ്പൂണ്‍
- ബിരിയാണി മസാല – 1 ടി സ്പൂണ്‍
- ഗരം മസാല – 1 ടി സ്പൂണ്‍
- നാരങ്ങ – 2 എണ്ണം
- തൈര് – 1 കപ്പ്
- ഏലക്ക
- കറുവാപട്ട
- ഗ്രാമ്പു
- ബേ ലീഫ്
- മല്ലിയില
- പുതിനയില
- പൈനാപ്പിൾ പീസെസ് – അര കപ്പ്
- നെയ്യ്
- ഓയിൽ
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളത്തിൽ 4 ഏലക്ക, 7 ഗ്രാമ്പു, 3 കറുവാപട്ട,1 ബേ ലീഫ്, ഉപ്പ്, 1 നാരങ്ങ നീര് ഇത്രേം ചേർത്ത് റൈസ് ഒരു 90 ശതമാനം വേവാകുമ്പോൾ വാർത്തെടുക്കുക. കുറച്ചു നെയ്യിൽ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, 3 സവാള അരിഞ്ഞത് ഓരോന്നായി വറുത്തു മാറ്റി വെക്കുക. പാനിൽ ഓയിൽ ഒഴിച് ചൂടാകുമ്പോൾ അരിഞ്ഞ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചതച്ച പച്ചമുളക്, 3 ഗ്രാമ്പു, 2 ഏലക്ക, 1 കറുവ, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
അതിനു ശേഷം പൊടികൾ മല്ലിപ്പൊടി മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി ചേർത്ത് കരിഞ്ഞു പോകാതെ നന്നായി വഴറ്റുക. ബിരിയാണി മസാല, ഗരം മസാല, പെരുംജീരക പൊടി ചേർത്ത് വഴറ്റുക. തക്കാളി ചേർത്ത് വഴറ്റിയ ശേഷം തക്കാളി വെന്തു ഉടയുന്നതുവരെ അടച്ചു വെച്ച് വേവിക്കുക. അതിനു ശേഷം കുറച്ചു മല്ലിയില, പുതിനയില, തൈര്, 1 നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ നന്നായി വഴറ്റുക. അടച്ചു വെച്ച് വേവിക്കുക. നന്നായി വെന്തു ചറ് കുറുകുമ്പോൾ ഓഫ് ചെയ്യുക.
ബിരിയാണി പോട്ടിൽ 1 സ്പൂണ്‍ നെയ്യൊഴിച് കുറച്ചു ചിക്കൻ മസാല, മല്ലിയില, പുതിനയില, ഫ്രൈ ചെയ്ത സവാള, നട്സ്, കിസ്സ്മിസ്, പൈനാപ്പിൾ പീസെസ്, കുറച്ച് റൈസ്, ആവശ്യത്തിനു നെയ്യ് ബാക്കി ചിക്കൻ മസാല, സവാള, മല്ലിയില, പുതിന, നട്സ്, കിസ്സ്മിസ്, പൈനാപ്പിൾ പീസെസ്, റൈസ്, നെയ്യ് ഈ ക്രമത്തിൽ സെറ്റ് ചെയ്യുക. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ അതിന്റെ മുകളിൽ ബിരിയാണി പോട്ട് എടുത്തു വെച്ച് ഒരു 20 മിനിറ്റ് ദം ചെയ്തെടുക്കാം. പിന്നീട് മിക്സ് ചെയ്തെടുക്കുക. രുചികരമായ ബിരിയാണി റെഡി.