നാടൻ കോഴി പെരട്ട്, പേരുപോലെ തന്നെ ഒരു നാടൻ റെസിപ്പിയാണിത്. വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- നാടൻ കോഴി – ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചത്
- മുളക് പൊടി
- മഞ്ഞൾ പൊടി
- മല്ലിപ്പൊടി
- ഗരം മസാല പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- ഉണങ്ങിയ പുതീനയില
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചെറിയ പീസുകൾ ആക്കിയ നാടൻ കോഴിയിൽ മുളകുപൊടി, മഞ്ഞപ്പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി 15 മിനിറ്റ് വയ്ക്കണം. പൊടികൾ എല്ലാം പകുതിയേ ചേർക്കാവു ബാക്കി പകുതി പിന്നെ ചേർക്കാം. ഇനി നല്ല കട്ടിയുള്ള വലിയ ചീന ചട്ടിയിൽ വെളിച്ചെണ്ണ ഉഴിച്ചു ചൂടായാൽ ഉണക്ക പുതീന ഇലയും കറിവേപ്പിലയും ഇടണം. എന്നിട്ട് കോഴി ഇടാം. വലിയ തവി കൊണ്ട് ഹൈ ഫ്ലെയിമിൽ നന്നായി ഇളക്കി മീഡിയം തീയിലാക്കി മൂടി വയ്ക്കണം.
അഞ്ചു മിനിട്ട് തോറും മൂടി മാറ്റി തീ കൂട്ടി ഇളക്കി തീ കുറച്ചു മൂടി വയ്ക്കണം. കോഴി മുക്കാൽ ഭാഗം വെന്തു വരുമ്പോൾ മറ്റൊരു ചെറിയ ചട്ടിയിൽ എണ്ണ ഉഴിച്ചു കടുക് പൊട്ടിച്ചു ബാക്കി പകുതി പൊടികൾ(ഉപ്പ് ഒഴികെ) ചേർത്തു കരിഞ്ഞു പോകാതെ മൂപ്പിച്ചു തീയണച്ചു ആ എണ്ണ ഈ കോഴിയിലേക്ക് ഉഴിച്ചു വീണ്ടും നന്നായി ഇളക്കണം. അപ്പോഴേക്കും നല്ല റെഡ് -ബ്രൌണ്‍ നിറം ആയിക്കാണും. ഉപ്പ് നോക്കി വേണമെങ്കിൽ ചേർക്കാം. ഒരഞ്ചു മിനിട്ട് കൂടി മൂടി വച്ച് പിന്നേം മൂടി തുറന്നു നന്നായി ഇളക്കി തീയണച്ചു ഒരു 10 മിനിട്ട് മൂടി വച്ച ശേഷം സെർവ് ചെയ്യാം.