ഫ്രണ്ട്‌സ്, ഫാമിലി എല്ലാവരും ഒത്തുകൂടുമ്പോൾ ഒരുമിച്ച് കൂടിയിരുന്ന തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് സ്മോക്ഡ് ചിക്കൻ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങൾ
- ചിക്കൻ മീഡിയം വലുപ്പത്തിൽ മുറിച്ചത് (ബോണ്‍ ലെസ്സ് ആയാൽ നല്ലത്) 1 കിലോ
- ഇഞ്ചി 1 കഷണം
- വെളുത്തുള്ളി 1 എണ്ണം
- പച്ചമുളക് 50 ഗ്രാം ( മുളക് പോടീ 2 സ്പൂണ്‍)
- തൈര് ഒരു സ്പൂണ്‍ (നാരങ്ങ നീര് പകുതി നാരങ്ങയുടെ നീര്)
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ തൈര് ചേർത്ത് നന്നായി അരയ്ക്കുക. ഇത് മുറിച്ചു വച്ചിരിയ്ക്കുന്ന ചിക്കനിൽ ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായ് മിക്സ് ചെയ്യണം. ഇതിനെ 15 മിനിട്ട് വച്ചതിനു ശേഷം ഒന്നുകൂടി നന്നായ് ഇളക്കി മിക്സ് ചെയ്യുക. 30മിനിട്ട് വയ്ക്കുക. 30 മിനിട്ടുകൾക്ക് ശേഷം ചിക്കൻ ഗ്രിൽ വച്ച് കനലിൽ ചുട്ടെടുക്കുക. ചൂട് കൂടുതലായാൽ കരിഞ്ഞു പോകും.