ചിക്കൻ വാങ്ങിക്കുമ്പോൾ എന്നും ഒരുപോലെയല്ലേ തയ്യാറാക്കുന്നത്, ഇന്ന് അല്പം വ്യത്യസ്തമായി ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ എങ്ങനെ പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1/2 കിലോ
- ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂണ്‍
- വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂണ്‍
- പിരിയൻ മുളക് – 10
- തേങ്ങ – 1/2 കപ്പ്
- പച്ച മുളക് – 4
- ലെമണ്‍ ജ്യൂസ് – 1 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കൻ കഷണങ്ങളിൽ ലെമണ്‍ ജ്യൂസ്, ഉപ്പ്, പകുതി ഇഞ്ചി പേസ്റ്റ് പുരട്ടി 15 മിനിറ്റ് വെക്കുക. മുളക് കുറച്ചു വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിച്ച ശേഷം നല്ല പേസ്റ്റ് ആയിട്ടു അരച്ച് എടുക്കുക. ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുക്കാൽ ചില്ലി പേസ്റ്റ് ചേർത്ത് ചിക്കൻ കഷണങ്ങൾ 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ ചിക്കൻ ചേർത്ത് അടച്ചു വെയ്ക്കുക. രണ്ടു വശവും ഗോൾഡൻ കളർ ആകുന്ന വരെ വറക്കുക. ചിക്കൻ മാറ്റി വെയ്ക്കുക. ബാക്കിയുള്ള ചില്ലി പേസ്റ്റ് തേങ്ങയുമായി മിക്സ് ചെയ്തു അതെ എണ്ണയിൽ വറക്കുക. പച്ച മുളകും, കറി വേപ്പിലയും ചേർത്ത് വറക്കുക. ഇത് ചിക്കൻ കഷണങ്ങളിൽ ചേർക്കുക.