എന്നും ചിക്കൻ ഒരുപോലെ കഴിച്ച് മടുത്തോ? എങ്കിൽ ഇനി ഇതൊന്ന് ട്രൈ ചെയ്യൂ, വൈറ്റ് ചിക്കൻ ഖോര്മ. അല്പം വെറൈറ്റിയായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. ചിക്കൻ ബ്രെസ്റ്റ് (ബോണ്‍ലെസ്സ്) – 500 ഗ്രാംസ് ചെറിയ ചതുര കഷങ്ങങ്ങളായി മുറിച്ചു എടുക്കുക
- 2. ഇഞ്ചി – 1/2 ഇഞ്ച് കഷണം
വെളുത്തുള്ളി – 6 എണ്ണം (വലുത് – അരചെടുക്കുമ്പോൾ 1 ടേബിൾ സ്പൂണ്‍ വേണം)
പച്ചമുളക് – 4
ഇവ അരച്ചെടുക്കുക - 3. തൈര് – 1/2 ടി കപ്പ്
- 4 ഉപ്പു – ആവശ്യത്തിനു
ചിക്കൻ മേൽ പറഞ്ഞവ എല്ലാം ചേർത്ത് മാരിനെറ്റ് ചെയ്തു ഫ്രിജിൽ കുറഞ്ഞത് 4 മണിക്കൂർ വെക്കുക. തലേ ദിവസമേ വെച്ചിരുന്നാൽ അത്രയും സോഫ്റ്റ് ആൻഡ് ജൂസി ആയിരിക്കും ചിക്കൻ
- 5. സവാള – 1 വലുത് അരച്ചെടുക്കുക
- 6. പച്ചമുളക് – 4 കീറിയത് (എരിവു അധികം വേണമെങ്കിൽ 2 എണ്ണം കൂടുതൽ ഇടാം അല്ലെങ്കിൽ കുരുമുളക് പൊടി ഉപയോഗിക്കാം)
- 7. അണ്ടിപരിപ്പ് – 2 പിടി (കുതിർത്തു അരച്ചെടുക്കുക)
- 8. പട്ട – 4 കഷണം അല്ലെങ്കിൽ 2 വലിയ കഷണം
- ഗ്രാമ്പൂ – 6 എണ്ണം
- ഏലക്ക – 6 എണ്ണം
- ജാതിപത്രി – 1
- ബേ ലീഫ് – 2
- 9. കസൂരി മേത്തി – 1/4 ടി സ്പൂണ്‍ (ഓപ്ഷണൽ)
- 10. കുക്കിംഗ് ക്രീം – 4 ടേബിൾ സ്പൂണ്‍ (1/4 ടി കപ്പ്)
- 11. കുക്കിംഗ് ഓയിൽ – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് 8)മത് പറഞ്ഞവ മൂപ്പിക്കുക. ഇനി അതിലേക്കു അരച്ച സവാള ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ പച്ചമുളക് കൂടി ചേർത്ത് ബ്രൌണ്‍ നിറമാകുന്ന വരെ ഇളക്കി മൂപ്പിക്കുക. ശേഷം മാരിനെറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നല്ല തീയിൽ നന്നായി ഇളക്കി ചേർക്കുക. ആവശ്യത്തിനു ഉപ്പു വേണമെങ്കിൽ ചേർക്കാം.
ചിക്കൻ വെന്തു എണ്ണ തെളിഞ്ഞാൽ ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അണ്ടിപരിപ്പ് (കാഷ്യു പേസ്റ്റ്) ചേർത്ത് ഇളക്കി അല്പം വെള്ളവും ചേർത്ത് വേവിക്കുക. എണ്ണ തെളിഞ്ഞാൽ കസൂരി മേത്തി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അവസാനം ക്രീം ഒഴിച്ച് മിക്സ് ചെയ്തു പോരാത്ത ഉപ്പു ചേർത്ത് കറി വാങ്ങാം.