സിമ്പിളായി ഒരു ചിക്കൻ ഫ്രൈ മസാല തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ അല്പം വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു ചിക്കൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ 1 കിലോ
- സവാള 3 എണ്ണം
- കാപ്സികം 1 എണ്ണം
- തക്കാളി 1 എണ്ണം
- ഗരം മസാല 1/2 സ്പൂൺ
- മഞ്ഞൾപ്പൊടി 1സ്പൂ ൺ
- മുളക് പൊടി 1 സ്പൂൺ
- വിനാഗിരി 1 സ്പൂൺ
- മല്ലിയില
- എണ്ണ
- കറിവേപ്പില
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ നുറുക്കി വച്ചതിലേക്ക് 1/2 സ്പൂൺ മഞ്ഞൾപ്പൊടി, 1/2 സ്പൂൺ മുളക്പ്പൊടിയും വിനാഗിരിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക. എണ്ണ ചൂടാക്കി ചിക്കൻ വറക്കുക. ചിക്കൻ മുക്കാൽ വെന്ത് കഴിയുമ്പോൾ സവാളയും കറിവേപ്പിലയും കാപ്സികവും ചേർക്കുക. ഇതെല്ലാം ഒന്ന് മൊരിഞ്ഞ് വരുമ്പോൾ വേറെ ഒരു പാനിലേയ്ക്ക് മാറ്റുക. ഗരം മസാല, മഞ്ഞൾപ്പൊടി, മുളക്പ്പൊടി, ഉപ്പ് ചേർത്ത് ഇളക്കുക. തക്കാളി മിക്സിയിൽ അടിച്ച് ഒഴിക്കുക. മല്ലിയില ചേർക്കുക. ചിക്കൻ ഫ്രൈ മസാല റെഡി.