ഹോട്ടൽ രുചിയിൽ ചിക്കൻ 65 വീട്ടിൽ തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. എല്ലില്ലാത്ത ചിക്കന്‍ – 500 ഗ്രാം
- 2. മുളകുപൊടി – 1 ടീസ്പൂണ്‍
- 3. മല്ലിപൊടി – 1 ടീസ്പൂണ്‍
- 4. കുരുമുളക് പൊടി – 1 ടീസ്പൂണ്‍
- 5. ഗരംമസാല – ½ ടീസ്പൂണ്‍
- 6. കോണ്‍ ഫ്ലോര്‍ -3 ടേബിള്‍സ്പൂണ്‍
- 7. അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
- 8. ഇഞ്ചി – വെള്ളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
- 9. നാരങ്ങ നിര് – 1 ടേബിള്‍സ്പൂണ്‍
- 10. ഉപ്പ് – ആവശ്യത്തിന്
- 11. ജീരകം- ½ ടീസ്പൂണ്‍
- 12. വെള്ളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടീസ്പൂണ്‍
- 13. കറിവേപ്പില
- 14. പച്ച മുളക് – 2-3 എണ്ണം
- 15. ചില്ലി ഗാര്‍ലിക് പേസ്റ്റ് – 2 ടേബിള്‍സ്പൂണ്‍
- 16. വെള്ളം – 2 ടീസ്പൂണ്‍
- 17. എണ്ണ
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി വെക്കുക. ചിക്കനില്‍ 2 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നന്നായി കൈകൊണ്ട് പുരട്ടി ഒരു മണിക്കുര്‍ വെക്കുക. ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചിക്കന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക. ഏകദേശം 6-7 മിനുട്ടിനകം ചിക്കന്‍ ഫ്രൈ ആകും. ചിക്കന്‍ വറുത്ത അതേ എണ്ണയില്‍ തന്നെ ജീരകം മൂപ്പിച്ചു , ചതച്ചു വെച്ചിരിക്കുന്ന വെള്ളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക്, എന്നിവ ഒന്ന് രണ്ടു മിനുട്ട് നേരം വഴറ്റുക. അതിലേക്കു ചില്ലി ഗാര്‍ലിക് പേസ്റ്റും, 2 ടീസ്പൂണ്‍ വെള്ളവും ചേര്‍ത്തു മിക്സ് ചെയ്യുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ചിക്കന്‍ – 65 റെഡി