ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോന്നി സ്വദേശി ആകാശിന്റെ (27) മൃതദേഹം കണ്ടെത്തി. കഴിഞ്ഞമാസം 27നാണ് ആകാശിനെ ഋഷികേശിലെ ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. സ്ഥലത്ത് എസ് ഡി ആർ എഫ് സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആകാശിനെ കണ്ടെത്താനായിരുന്നില്ല. നദിയിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിൽ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നതിനാൽ തിരച്ചിൽ നിർത്തിവെക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ആകാശ് ഋഷികേശലെത്തുന്നത്. ആകാശ് ഉൾപ്പടെ 39 പേരാണ് ഋഷികേശിലെത്തിയത്.