തിരുവനന്തപുരത്ത് ‘അനന്ത ഭദ്രം’ എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നു. 2024 ഡിസംബർ 8 മുതൽ 14 വരെയാണ് ചിത്രപ്രദർശനം സംഘടിപ്പിക്കുക.1976-ൽ കോളജ് ഒഫ് ഫൈൻ ആർട്ട്സിലെ സഹപാഠികളായ ഭദ്രൻ കാർത്തികയും എസ് ആർ ഭദ്രൻ്റെയും ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. പ്രശസ്ത ശിൽപിയും ലളിത കല അക്കാദമിയുടെ മുൻ ചെയർമാനും പ്രൊഫ. കാനായി കുഞ്ഞിരാമൻ പരിപാടിയുടെ മുഖ്യാതിഥിയാകും.
ചിത്രകലയിലെ കാലാകാലങ്ങളായുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടും ആനുകാലികരീതിക്ക് ഊന്നൽ നൽകിക്കൊണ്ടുമാണ് ചിത്രീകരണം. പ്രകൃതി നശീകരണത്തേയും അതിൻ്റെ ഭീകരതയേയും പ്രകൃതിയുടെ മറ്റവകാശികളായ ജീവജാലങ്ങളേയും പ്രതിപാദിക്കുന്ന ക്രിയാത്മക ചിത്രീകരണവുമാണ് ഉള്ളടക്കം.
പരിപാടിയുടെ സ്വാഗതം നിർവഹിക്കുന്നത് ശ്രീ. ഭദ്രൻ കാർത്തിക ആണ്. ശ്രീ. ബി.ഡി. ദത്തൻ (പ്രശസ്‌ത ചിത്രകാരൻ) അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കാട്ടൂർ നാരായണപിള്ള (മുൻ പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്‌സ്, തിരുവനന്തപുരം, മുൻ കേരള ലളിതകല അക്കാദമി ചെയർമാൻ) ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. നേമം പുഷ്‌പരാജ് (മുൻ കേരള ലളിതകല അക്കാദമി ചെയർമാൻ, സിനിമ സംവിധായകൻ), ബൈജു ചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ദൂരദർശൻ കേന്ദ്രം, തിരുവനന്തപുരം), സജിൻ ലാൽ (ചെയർമാൻ, സത്യജിത്ത് റേ ഫിലിം സൊസൈറ്റി, തിരുവനന്തപുരം, ഫിലിം മേക്കർ) അഡ്വ. ബിന്ദു അനിൽ (മെമ്പർ, സി.ഡി.ആകസി, കോട്ടയം ജന: സെക്രട്ടറി, സത്യജിത്ത് റേ ഫിലിം സൊസൈറ്റി, തിരുവനന്തപുരം), പ്രണവം ശ്രീകുമാർ (ആർട്ടിസ്റ്റ് വൈസ് പ്രസിഡന്റ്, സാഗ ആർട്ട് ഗ്രൂപ്പ്, കൃഷിണപുരം) എന്നിവർ പരിപാടിയുടെ ഭാഗമാകും. എസ്.ആർ. ഭദ്രൻ (ചിത്രകാരൻ) നന്ദി പറയും.
കൂടാതെ 2025 മാർച്ച് 4 ചൊവ്വാഴ്‌ച മുതൽ 10 തിങ്കളാഴ്‌ച വരെ മുംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിലും ഇതേ സംഘം ചിത്രപ്രദർശനം ഒരുക്കും.