ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഈ കിടിലൻ ഐറ്റം ഒന്ന് ട്രൈ ചെയ്യൂ. തയ്യാറാക്കാവുന്ന പെപ്പർ ചില്ലി ചിക്കൻ. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1/2 കിലോ , നീളത്തിൽ മുറിച്ചത്
- സോയ സോസ് – 2 ടീ സ്പൂൺ
- ഇഞ്ചി വെറുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 2 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൻ കഷണങ്ങളിൽ എല്ലാ ചേരുവകളും ഉപ്പും ചേർത്ത് മിക്സ് ചെയ്തു 30 മിനിറ്റു വയ്ക്കുക. ശേഷം എണ്ണയിൽ വറുത്തു കോരി വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി 3 വറ്റൽ മുളക്, 10 അണ്ടിപ്പരിപ്പ് വറുത്തത്, 1 സവാള, 1 കാപ്സികം അരിഞ്ഞത് ചേർത്ത് വഴറ്റുക. ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി അര ടേബിൾ സ്പൂൺ ശേഷം മഞ്ഞ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു ടേബിൾ സ്പുൺ ചില്ലി സോസും സോയ സോസും തിക്ക് ആയി വരുമ്പോൾ വറുത്ത ചിക്കൻറ ഇറച്ചിചേർത്ത് മിക്സ് ചെയ്യുക. ചില്ലി പെപ്പർ റെഡി.