SDRF ഫണ്ട് മാനദണ്ഡങ്ങൾ പ്രകാരം വയനാട്ടിലെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിൽ പരിമിതികൾ ഉണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. എസ് ഡി ആർ എഫ് ഫണ്ട് കേരളത്തിൻറെ അവകാശമാണ്. മാനദണ്ഡങ്ങൾ അനുസരിച്ച് കിട്ടിയ പണം മാത്രമാണ് കേന്ദ്രത്തിൽ നിന്ന്, അതല്ലാതെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല. ഹൈക്കോടതിയുടെ പരാമർശങ്ങൾ പരിശോധിച്ച ശേഷം മാത്രം മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. SDRF ഫണ്ട് ഉപയോഗിച്ച് മാറ്റിപ്പാർപ്പിച്ചവരുടെ വാടക കൊടുക്കാൻ കഴിയില്ല. അത് സിഎംഡിആർഎഫിൽ നിന്നാണ് കൊടുക്കുക. കേരളത്തിലെ ഡിസാസ്റ്റർ മാനേജ്മെൻറ് വിഭാഗത്തിന്റെ കയ്യിൽ ഇതുവരെയുള്ള എല്ലാ കണക്കുകളും ഉണ്ട്.ഇന്നലെയാണ് കോടതി ഇത് സംബന്ധിച്ച കണക്ക് ചോദിച്ചത്. ഈ വിഷയത്തിൽ അവ്യക്തതയില്ല മന്ത്രി കൂട്ടിച്ചേർത്തു.