ലോകരാജ്യങ്ങളിലാകെ ഭീതിപരത്തുകയാണ് ചൈനീസ് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നു ആരോപിക്കപ്പെടുന്ന സാള്‍ട് ടൈഫൂണ്‍ അഥവാ ഗോസ്റ്റ് എംപറര്‍ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യുഎസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇവര്‍ ശക്തമായ ആക്രമണം നടത്തിയതായി അമേരിക്ക തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ദശലക്ഷക്കണക്കിനു ആളുകളുടെ ആശയവിനിമയം ചോര്‍ത്തുന്നതിലുപരി രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ ഉന്നതവ്യക്തികളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ആശയവിനിമയമായിരിക്കും ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് നിഗമനം്. അതിനു പിന്നാലെ ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡുകള്‍ക്കും ഇടയിലെ സന്ദേശവിനിമയം ഹാക്കിങിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എഫ്ബിഐ.ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കും ഇടയില്‍ ടെക്സ്റ്റുകള്‍ അയയ്ക്കുമ്പോള്‍, സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന പരിരക്ഷിക്കപ്പെടുന്നില്ല.
വെറൈസണ്‍, എടി ആന്‍ഡ് ടി, ടി മൊബൈല്‍, ലുമെന്‍ തുടങ്ങിയ ടെലികോം സേവനദാതാക്കളെ ലക്ഷ്യമിട്ടായിരുന്നത്രെ ആക്രമണം. ഹാക്കര്‍മാരെ തടയാന്‍, യുഎസ് ടെലികമ്യൂണിക്കേഷന്‍ ദാതാക്കള്‍ക്ക് അവരുടെ സൈബര്‍ പ്രതിരോധം എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള എഫ്ബിഐയും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സിയും (സിഐഎസ്എ) ഈ ആഴ്ച ഒരു നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ബാധിക്കുന്ന സൈബര്‍ ആക്രമണമായത് കൊണ്ട് ലോകം മുഴുവന്‍ ജാഗ്രത പുലര്‍ത്തണമെന്നും മാരകമാണ് ഹാക്കിംഗെന്നും ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആനി ന്യൂബര്‍ഗര്‍ വെളിപ്പെടുത്തി.