Tech

മൈക്രോ-പവര്‍ ടെക്നോളജി ഉപയോഗിക്കാനാകുന്ന ഡയമണ്ട്

കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി കണ്ടുപിടിച്ച് ഗവേഷകര്‍. മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററിയുടെ മൈക്രോ-പവര്‍ ടെക്നോളജി ഉപയോഗിക്കാനാകുന്ന ബാറ്ററി ആണ് കണ്ടുപിടിച്ചത്.

യുകെ അറ്റോമിക് എനര്‍ജി അതോറിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളുമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

ഉപകരണങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷം ആയുസ് നല്‍കാന്‍ കെല്‍പുള്ള ബാറ്ററി സംവിധാനമാണിത് എന്ന് ഗവേഷകര്‍ പറയുന്നു. ബാറ്ററികള്‍ മാറ്റി സ്ഥാപിക്കുക സാധ്യമല്ലാത്ത ബഹിരാകാശ പേടകങ്ങളില്‍ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി സഹായകമാകും . സാറ്റ്‌ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ ആയുസ് കൂട്ടാന്‍ ഈ ബാറ്ററിക്കാകും എന്നാണ് പ്രതീക്ഷ.