പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കണം ഞാനടക്കം അടിച്ചിട്ടുണ്ടെന്നും സി.പി.എം. നേതാവും മന്ത്രിയുമായ എം.എം.മണി .വീണ്ടും വിവാദപ്രസ്താവയുമായി മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ എംഎം മണി. സിപിഎം ശാന്തൻപാറ ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഇക്കുറി എംഎം മണിയുടെ വിവാദ പ്രസംഗം.നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ് നമ്മടെ കൂടെ ആളുകളെ നിർത്താനാണ്. തിരിച്ചടിക്കുന്നത് എന്തിനാണ് ചെയ്തത് നല്ലതെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കാനാണ്”- എംഎം മണി പറഞ്ഞു..
തമാശയല്ല, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. താനൊക്കെ നേരിട്ടടിച്ചിട്ടുണ്ട്. ചുമ്മാ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിച്ചു, അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണമെന്നും മണി പറഞ്ഞു.താൻ ഉൾപ്പടെയുള്ളവർ അടിക്കാനും തിരിച്ചടിക്കാനും പോയിട്ടുണ്ടെന്ന് എംഎം മണി വ്യക്തമാക്കി. “ഇവിടെയിരിക്കുന്ന നിങ്ങളുടെ നേതാക്കളെല്ലാം തിരിച്ചടിച്ചിട്ടുണ്ട്. ഞാനടക്കമുള്ളവർ. നേരിട്ട് അടിച്ചിട്ടുണ്ട്. ചുമ്മാതിരുന്നാൽ പ്രസ്ഥാനം കാണില്ല”- എംഎം മണി പറഞ്ഞു.