സ്മാർട്ട് ഫോണിന് അഡിക്റ്റ് ആയ ആളാണെങ്കിൽ ഇത് നിങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഈ ഒരു അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്.
അതുകൊണ്ട് തന്നെ പല രാജ്യങ്ങളും അഡിക്ഷൻ നിയന്ത്രിക്കുന്നതിനായി പല പദ്ധതികളും മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതിൽ എടുത്ത് പറയേണ്ടത് സ്‌പെയിനിന്റെ നീക്കമാണ്. സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്ന ബോക്‌സുകളിൽ സിഗരറ്റ് പെട്ടികളിൽ നൽകുന്നതിന് സമാനമായ മുന്നറിയിപ്പ് പതിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യമിപ്പോൾ.
അമിത സ്മാർട്ട്‌ഫോൺ ഉപയോഗം മുന്നോട്ടുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിലുള്ള മുന്നറിയിപ്പ് സ്മാർട്ട്‌ഫോൺ ബോക്‌സുകളിൽ പതിപ്പിക്കുമെന്നാണ് സ്പാനിഷ് സർക്കാർ നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്‌പെയിൻ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പറയുന്നത് . പ്രത്യേകിച്ച് ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്കായാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിപ്പിക്കുന്നത് എന്നാണ് വിവരം.
എന്തൊരു കാര്യവും അമിതമായാൽ അത് ആപത്താണ്. അതിനാൽ എന്തും ഒരു പരിധി വരെ കുറയ്ക്കുന്നത് നല്ലതാണ്.