മുഖ്യമന്ത്രി പിണറായി വിജയന്റെ ഓപ്പറേഷനാണ് ഡിഎംകെ പ്രവേശനം തടഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്‍വര്‍ . ‘തൃണമൂല്‍ ആൻ്റി കമ്മ്യൂണിസ്റ്റാണ്. ആന്റി ഫാസിസ്റ്റിനെയാണ് നമ്മള്‍ നേടിയത്. പിണറായിയുടെ ഇടപെടലില്‍ ആന്റി കമ്മ്യൂണിസ്റ്റിനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് എന്റെ കുഴപ്പമല്ല. ഡിഎംകെ ചാപ്റ്റര്‍ ക്ലോസ്ഡ്’, എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. ഡിഎംകെയുമായാണ് രാഷ്ട്രീയ ചര്‍ച്ച നടത്തിയതും തുടങ്ങിയതും. നല്ല രീതിയിലാണ് മുന്നോട്ട് പോയത്. രാഷ്ട്രീയ നിലനില്‍പ്പ് ആവശ്യമാണ്. ഭാവി രാഷ്ട്രീയത്തിന് നമുക്ക് ‘ഗോഡ് ഫാദര്‍’ ആവശ്യമാണെന്നതിനാലും 25 ലക്ഷം മലയാളികള്‍ തമിഴ് നാട്ടിലുണ്ടെന്നതും ഡിഎംകെയുമായി ചര്‍ച്ച നടത്തുന്നതിന് കാരണമായി. എന്നാല്‍ അതിന് മുഖ്യമന്ത്രി നേരിട്ട് തടയിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞു.വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയും എഐഎഡിഎംകെയും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഡിഎംകെയുടെ കൂടെയുള്ള ചെറുകിട കക്ഷികള്‍ പുതിയ സഖ്യത്തിനൊപ്പം പോകാന്‍ ശ്രമിക്കുന്നുണ്ടെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.