പട്ടിക വിഭാഗ സംവരണത്തി മേൽത്തട്ട് പരിധി ഏർപ്പെടുത്തുന്നതിനും , ഉപവർഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമനിർമ്മാണത്തിനും തിരക്കിട്ട നടപടികളിലേക്ക് സംസ്ഥാനം കടക്കരുതെന്ന അവശ്യവുമുയർത്തി മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് രാവിലെ 11 മണി മുതൽ പട്ടികജാതി-പട്ടിക വർഗ്ഗ സമുദായ സംഘടനകളുടെ കുട്ടായ്മയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ “പ്രതിഷേധ സാഗരം” സംഘടിപ്പിക്കും.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 27 പട്ടികജാതി-പട്ടിക വർഗ്ഗ സമുദായ സംഘടനകളിലെ ഒരു ലക്ഷത്തിൽപ്പരം അംഗങ്ങൾ സമരത്തിൽ പങ്കെടുക്കും. പ്രതിഷേധ സാഗരത്തിന്റെ പ്രധാന സമരവേദിയായ രാജ്ഭവന് മുന്നിൽ ദളിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനറും , കെ.പി.എം.എസ് ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്യും. സംയുക്ത സമിതി ചെയർമാനും , സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കെ സുരേഷ് അദ്ധ്യക്ഷത വഹിക്കും. വിവിധ പട്ടികജാതി-പട്ടിക വർഗ്ഗ സംഘടനാ നേതാക്കൾ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും.
സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെയുള്ള 4 കിലോമീറ്റർ ദൈർഘ്യം വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്ക്കിന് പ്രവർത്തകർ അണിനിരക്കും. ജില്ലകൾക്ക് നിശ്ചയിച്ചിട്ടുള്ളപ്രദേശങ്ങളിലെല്ലാം യോഗങ്ങളും അഭിവാദ്യ പ്രസംഗങ്ങളും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ എ.സനീഷ് കുമാർ (കോ-ഓർഡിനേറ്റർ പ്രതിഷേധ സാഗരം), എം.റ്റി. സനേഷ് (വൈസ് ചെയർമാൻ, സംയുക്ത സമിതി ), ഡോ: കല്ലറ പ്രശാന്ത് (വൈസ് ചെയർമാൻ സംഘാടക സമിതി, എൻ.കെ. അനിൽ കുമാർ (വൈസ് ചെയർ , സംയുക്ത സമിതി ), രതീഷ് പട്ടണക്കാട്(ജോ: കൺവീനർ, സംയുക്ത സമിതി), എസ്.ആർ.സുരേഷ് കുമാർ
(എക്സികുട്ടിവ് കമ്മറ്റിയംഗം , സംയുക്ത സമിതി ) എന്നിവര്‍ പങ്കെടുത്തു
CONTENT HIGHLIGHTS; Scheduled Tribes’ protest sea on December 10