Science

ആകാശത്തിലെ ഏറ്റവും തിളക്കമേറിയ ദിനം

ആകാശത്ത് ഇന്ന് രാത്രി അത്ഭുതക്കാഴ്ച്ച വിരിയുമെന്ന് ശാസ്ത്രലോകം.  13 മാസത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ പ്രതിഭാസം നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാമെന്നതാണ് സവിശേഷത.

ഭൂമി സൂര്യനും വ്യാഴത്തിനും ഇടയില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ച്ചയാണ് ഇത്. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍ എന്നിവ കഴിഞ്ഞാല്‍ ആകാശത്തിലെ ഏറ്റവും തിളക്കമേറിയ വസ്തുവായി വ്യാഴം കാണപ്പെടും. ഓരോ 13 മാസം കൂടുമ്പോഴും ഇത്തരത്തിലുള്ള പ്രതിഭാസം നടക്കുന്നുവെങ്കിലും ഇപ്രാവശ്യത്തേത് സവിശേഷതയുള്ളതാണ്.

 

കാരണം വിന്യാസത്തിലെ പ്രത്യേകത തന്നെ സവിശേഷമായ വിന്യാസം വ്യാഴത്തില്‍ നിന്നുള്ള പ്രകാശത്തെ 34 മിനിറ്റിനുള്ളില്‍ തന്നെ ഭൂമിയിലെത്തിക്കുന്നു. ഇത് ഒരു അവിസ്മരണീയമായ കാഴ്ച്ചയാണ് ഒരുക്കുക.

 

വ്യാഴത്തെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും, ബൈനോക്കുലറുകളോ ചെറിയ ടെലിസ്‌കോപ്പോ ഉപയോഗിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ വ്യാഴത്തിന്റെ മേഘ വലയങ്ങളും അതിന്റെ നാല് വലിയ ഉപഗ്രഹങ്ങളും അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ തുടങ്ങിയ വിശദാംശങ്ങളും നിങ്ങള്‍ക്ക് കാണാനാവും.