Kerala

‘അര്‍ഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചത്’; വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി

അര്‍ഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസഹായം വൈകുന്നതില്‍ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ധനകാര്യ കമീഷന്‍ അനുവദിച്ച വിഹിതത്തിലായാലും കേന്ദ്ര ബജറ്റിലായാലും ധന മന്ത്രാലയത്തിന്റെ തീരുമാനത്തിലായാലും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായ സമീപനം ഉണ്ടാവുകയാണ്.

കേരളത്തിന്റെ നേട്ടത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിന്റെ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനത്തിന് പ്രത്യേക സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.