ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന സ്ഥലമാണ് പോയിന്റ് നെമോ, ശാന്തസമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖല.
ദക്ഷിണ പസഫിക് മഹാസമുദ്രത്തിൽ, 2688 കിലോമീറ്ററുകൾക്കപ്പുറം ഉള്ള സ്ഥലം. പോയിന്റ് നെമോ. ആരുമില്ലാത്തിടം” എന്നാണ് നെമോ” എന്ന ലാറ്റിൻ പദത്തിന് അർത്ഥം. ഷൂൾസ് വേണിന്റെ ‘ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ’ എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ നെമോയിൽ നിന്നാണു മേഖലയ്ക്ക് ആ പേരു കൊടുതിരിക്കുന്നത്. ഡൂസി ഐലൻഡ്, മോടു ന്യൂയി, മഹേർ ഐലൻഡ് എന്നീ മൂന്ന് ദ്വീപുകളുടെ നടുക്കായി ഓരോന്നിൽ നിന്നും ഏകദേശം 1600 കിലോമീറ്റർ ദൂരമകലെയാണ് പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നു കര കണ്ടെത്തുക വളരെ പ്രയാസമാണെന്ന് അർഥം.
ഒരൊറ്റ ജീവിയും, വടക്കേ അമേരിക്കയുടെ രണ്ടിരട്ടിയോളം വിസ്തൃതിയുള്ള ‘പോയിന്റ് നെമോ”യിൽ ഇല്ല പോലുമില്ല. കാരണം,, ഈ ജലമരുഭൂമി സമുദ്രജീവികൾക്ക് ഭക്ഷണശൂന്യവുമാണ്. ദക്ഷിണ പസഫിക് സമുദ്രത്തിൽ ഒൻപതു ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയിൽ ചുറ്റുന്നൊരു കടലൊഴുക്കുണ്ട്, ‘പോയിന്റ് നെമോ”യ്ക്കു ചുറ്റും. ഇതിനപ്പുറം ആണ് പസഫിക്കിലെ ജീവസമൃദ്ധിയെല്ലാം. അതിശക്തമായ തരംഗശക്തിയുള്ള ജലവും പോഷണ രാസ മൂലകങ്ങളുടെ കുറവുമുള്ള പോയിന്റ് നെമോയിൽ ജീവികൾ തീരെയില്ല എന്നതാണു സത്യം.ചിലയിനം ബാക്ടീരിയകളും യെറ്റി എന്നു പേരുള്ള ഞണ്ടുകളുമാണ് ഇവിടെ വാസം.പോയിന്റ് നെമോയിൽ നിന്ന് ഏറ്റവും അടുത്തുള്ള മനുഷ്യൻ കുറഞ്ഞത് 1600 കിലോമീറ്റർ അകലെയാകും നിൽക്കുന്നത്. എന്നാൽ ഇതിനു മുകളിലൂടെ ഇടയ്ക്കിടെ പോകുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികർ 416 കിലോമീറ്റർ അകലെ മാത്രമാണ് നിലനിൽക്കുന്നത്.