മരുഭൂവത്കരണത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ 3,046 കിലോമീറ്റർ വിസ്തൃതിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ചൈന. ചൈനയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങിലെ ‘മരണക്കടൽ’ എന്നറിയപ്പെടുന്ന തക്ലമഖാൻ മരുഭൂമിക്ക് ചുറ്റുമായാണ് മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. 46 വർഷം നീണ്ട ചൈനയുടെ പരിശ്രമത്തിൽ ലോകമൊന്നാകെ ഞെട്ടിയിരിക്കുകയാണ്.ചൈനയുടെ വടക്ക്–കിഴക്കൻ, വടക്ക്–പടിഞ്ഞാറൻ മേഖലകളെ മരുഭൂവത്കരണത്തിൽ നിന്ന് സംക്ഷിക്കുന്നതിനായി 1978ലാണ് ത്രീ നോർത്ത് ഷെൽട്ടർബെൽറ്റ് ഫോറസ്റ്റ് പ്രോഗ്രാം എന്ന പേരിൽ പദ്ധതി ആരംഭിച്ചത്.
മരങ്ങളുടെ ഈ വലയത്തെ ‘ദ ഗ്രേറ്റ് ഗ്രീൻവാൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മരുഭൂമിയിൽ നിന്നുമുള്ള മണൽകാറ്റിനെ മരങ്ങൾകൊണ്ടുള്ള മതിൽകൊണ്ട് തടഞ്ഞുനിർത്തുകയാണ് ചൈനയുടെ ലക്ഷ്യം. ഇതുവരെ മൂന്ന് കോടി ഹെക്ടറിലധികം പ്രദേശത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. വടക്കു പടിഞ്ഞാറൻ ഭാഗത്ത് മരങ്ങൾ വന്നതിനുപിന്നാലെ ചൈനയുടെ വനവിസ്തൃതി 25 ശതമാനത്തിനു മുകളിൽ എത്തിയിട്ടുണ്ട്. 1949ൽ ഇത് 10 ശതമാനം ആയിരുന്നു. സിൻജിയാങ്ങിൽ മാത്രം വനമേഖല 5 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
STORY HIGHLLIGHTS: china-great-green-wall-combats-desertification