ലോകത്ത് ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ ഏറെ സുരക്ഷാ പിഴവുകൾ കണ്ടെത്തി. ഇതേ തുടർന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്.
മിക്ക ആളുകളും ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിൾ ക്രോം. എന്നാൽ ഇതിൽ ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറാൻ ഹാക്കർമാരെ അനുവദിക്കുന്ന ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾ ക്രോമിലുണ്ട് എന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പിൽ പറയുന്നു . ക്രോമിന്റെ 130.0.6723.116നും 130.0.6723.116.117നും മുമ്പുള്ള വേർഷനകളിലാണ് സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പ്രധാനമായും വിൻഡോസ്, മാക്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളിലെ യൂസർമാരെ ബാധിക്കുന്ന പ്രശ്‌നമാണിത്.
ഇത് എങ്ങനെ മറികടക്കാം എന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്.
ക്രോംമിലെ അപ്‌ഡേഷനുകൾ കൃത്യമായി ചെയ്യാത്തതാണ് ഹാക്കർമാരെ കുടുതൽ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഹാക്കർമാർ പ്രധാനമായും ലക്ഷ്യമിടുന്നത് അപ്‌ഡേറ്റ് ചെയ്യാത്ത ഡിവൈസുകളെയാണ്.
ഇതിൽ നിന്ന് രക്ഷനേടാൻ ഉള്ള വഴിയെന്ന് പറയുന്നത് ക്രോമിന്റെ ഏറ്റവും പുതിയ സെക്യൂരിറ്റി അപ്ഡേറ്റുകൾ ചെയ്യുന്നതാണ്. ഏറ്റവും പുതിയ ക്രോം വേർഷൻ ഉപയോഗിക്കുന്നത് സൈബർ ആക്രമണ സാധ്യത കുറയ്ക്കുകയും ഡാറ്റ സുരക്ഷിതമാക്കുകയും ചെയ്യും.