ഭുമിയിലെ ആകെ മണല്‍ത്തരികളുടെ എണ്ണത്തേക്കാള്‍ അധികം നക്ഷത്രങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്. പ്രപഞ്ചത്തിലെ ആകെ നക്ഷത്രങ്ങളുടെ എണ്ണത്തേക്കാള്‍ അധികം ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഉണ്ട്. ഇതിന്റെ കണക്കുകള്‍ ഒന്ന് നോക്കാം.
ഭൂമിയില്‍ ആകെ ഏകദേശം 7.5×10^18 മണല്‍ത്തരികള്‍ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. പ്രപഞ്ചത്തില്‍ ഏകദേശം 2×10^24 നക്ഷത്രങ്ങളും ഉണ്ട്. അതായത് ഏകദേശം രണ്ടര ലക്ഷം ഭൂമിയിലെ ആകെ മണല്‍ത്തരികളുടെ എണ്ണത്തിന് തുല്യമായ നക്ഷത്രങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്.
ഒരു ഗ്ലാസ് വെള്ളത്തിന്റെ അളവ് 250 മില്ലി ലിറ്റര്‍ ആയി പരിഗണിച്ചാല്‍ അതില്‍ ഏകദേശം 1.6×10^25 ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഉണ്ടാകും. അതായത് പ്രപഞ്ചത്തിലെ ആകെ നക്ഷത്രങ്ങളുടെ എണ്ണത്തിന്റെ ഇരട്ടിയോളം ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഉണ്ടാകും. മണല്‍ത്തരികളുടെ കണക്കില്‍ പറഞ്ഞാല്‍ ഏകദേശം 5 ലക്ഷം ഭൂമയിയിലെ ആകെ മണല്‍ത്തരികളുടെ എണ്ണത്തിന് തുല്യമായ ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഉണ്ടായിരിക്കും.
ആറ്റങ്ങളുടെ ഏകദേശം 99.99 ശതമാനവും ശൂന്യമാണ്. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ശരീരത്തിലെ ആറ്റങ്ങളിലെ ശൂന്യമായ സ്ഥലം മാറ്റി ദ്രവ്യം മാത്രം വേര്‍തിരിച്ചെടുത്ത് ചേര്‍ത്ത് വച്ചാല്‍ അതിന്റ വലിപ്പം ഒരു പഞ്ചസാര തരിയേക്കാള്‍ കുറവായിരിക്കും.