Recipe

ഊണിനൊരുക്കാം നാടൻ സ്വാദിൽ ചീര തോരൻ | cheera-thoran-recipe

വീട്ടുമുറ്റത്ത് എളുപ്പത്തിൽ വളരുന്ന ചീര കൊണ്ടൊരു നാടൻ തോരൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചീര – 1 കെട്ട്
  • പച്ചമുളക് – 1 വട്ടത്തിൽ അരിഞ്ഞത്
  • തേങ്ങാ ചിരകിയത് – 1/2 കപ്പ്
  • വെളുത്തുള്ളി – 3
  • ചുവന്നുള്ളി – 1
  • മുളകുചതച്ചത് – 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • കടുക്‌ – 1 ടീസ്പൂൺ
  • പച്ചരി – 1 ടീസ്പൂൺ
  • വറ്റൽ മുളക് – 1
  • കറിവേപ്പില – കുറച്ച്

 തയാറാക്കുന്ന വിധം

  • തേങ്ങാ, വെളുത്തുള്ളി, ചുവന്ന ഉള്ളി, മുളകുചതച്ചത് എന്നിവ ചതച്ചെടുക്കുക.
  • ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക്, പച്ചരി എന്നിവ ചേർക്കുക.
  • കടുക് പൊട്ടിയാൽ മുളക്, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു വഴന്നു വരുമ്പോൾ ചീര ചേർത്തു നന്നായി യോജിപ്പിച്ചതിനു ശേഷം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർക്കുക. ചീരയുടെ നടുവിൽ തേങ്ങാ ചതച്ചതു ചേർത്തു ചീരകൊണ്ടു മൂടിയതിനു ശേഷം രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. അതിനുശേഷം നന്നായി യോജിപ്പിക്കുക.
  • ചീരത്തോരൻ തയ്യാർ.

content highlight: cheera-thoran-recipe