കേരളത്തിലെയും ക്രൈസ്തവർക്കാകെ അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാട്ട് പിതാവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്കാകെ, പ്രത്യേകിച്ച് സിറോ മലബാർ സഭയ്ക്ക്, ഏറെ അഭിമാനകരമാണ് പട്ടക്കാരൻ ആയിരിക്കെ തന്നെ കർദിനാൾ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു എന്ന വസ്തുത.
വത്തിക്കാൻ്റെ ഡിപ്ലോമാറ്റിക്ക് സർവീസിൻ്റെയും സ്റ്റേറ്റ് സെക്രട്ടേറിയേറ്റിൻ്റെയും ഭാഗമായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ഈ പുതിയ നിയോഗത്തിൽ സഭയെയും പൊതു സമൂഹത്തെ ആകെയും കൂടുതൽ ആഴത്തിൽ സേവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് വത്തിക്കാനിൽ നടന്നു. ഇന്ത്യൻ സമയം രാത്രി 9ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ കൂവക്കാടിനെ മറ്റ് 20 പേരോടൊപ്പം കർദ്ദിനാളായി സ്ഥാനാരോഹണം നൽകി. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കാൻ മാർ ജോർജ് കൂവക്കാടിന്റെ മാതാപിതാക്കളും ബന്ധുക്കളും ചങ്ങനാശ്ശേരി മാമൂട് ഇടവക പ്രതിധികളും വത്തിക്കാനിൽ എത്തി.
മാർ ജോർജ് ജേക്കബ് കൂവക്കാട് കർദ്ദിനാൾ ആകുന്നതോടെ ഇന്ത്യൻ സഭാ ചരിത്രത്തിൽ പുതിയ അധ്യായം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദ്ദിനാൾ പദവിയിലേക്കാണ് അദ്ദേഹം എത്തുന്നത്. അതേസമയം, കർദ്ദിനാളാകുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി മെത്രാഭിഷേകം ചങ്ങനാശ്ശേരിയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു.