ഇന്ന് തന്നെ തയാറാക്കാം ചെമ്മീൻ ഫ്രൈ
ചേരുവകൾ
1.ചെമ്മീൻ – അരക്കിലോ
2.ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 6-7 അല്ലി
പെരുംജീരകം – ഒരു വലിയ സ്പൂൺ
ചുവന്നുള്ളി – ഒരു കപ്പ്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
തക്കാളി – ഒന്നിന്റെ പകുതി
കറിവേപ്പില – ഒരു തണ്ട്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – പാകത്തിന്
4.കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
- ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.
- ചേരുവ അരച്ചെടുക്കണം. ഒരുപാട് അരഞ്ഞു പോകരുത്.
- ഇതു ചെമ്മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.
- പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേർക്കുക.
- ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തു വറുക്കുക.
- ചെമ്മീൻ മുക്കാൽ വേവാകുമ്പോൾ ബാക്കിയുള്ള അരപ്പുകൂടി ചേർത്തു മൂപ്പിച്ചെടുക്കുക.
- ചോറിനൊപ്പം ചൂടോടെ വിളമ്പാം.
content highlight: prawns-fry-kerala-style-recipe