ഇതാ എളുപ്പത്തിൽ ഒരു തക്കാളി ഫ്രൈ, ഇന്നു തന്നെ തയാറാക്കൂ!
ചേരുവകൾ
1.എണ്ണ – ഒന്നര വലിയ സ്പൂൺ
2.കടുക് – ഒരു ചെറിയ സ്പൂൺ
3.സവാള – മൂന്ന്, അരിഞ്ഞത്
പച്ചമുളക് – മൂന്ന്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
4.തക്കാളി – മൂന്ന്
5.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
ടുമാറ്റോ സോസ് – മൂന്നു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6.വെള്ളം – അര–ഒരു കപ്പ്
7.മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
- പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
- ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.
- സവാള ഗോൾഡൻ നിറമാകുമ്പോൾ തക്കാളിയും അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റുക.
- വെള്ളം ഒഴിച്ചു യോജിപ്പിച്ച് മൂടിവച്ചു വേവിക്കുക.
- തക്കാളി വെന്ത് പാകമാകുമ്പോൾ വാങ്ങാം.
- മല്ലിയില ചേർത്തു യോജിപ്പിച്ചു വിളമ്പാം.
content highlight: easy-tomato-fry-for-chapati