പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ അറസ്റ്റിലായ 3 സഹപാഠികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് കൊല്ലം പത്തനാപുരം സ്വദേശി അലീന ദിലീപ്, കോട്ടയം വാഴപ്പള്ളി സ്വദേശി എ.ടി.ആഷിത, കോട്ടയം അയർക്കുന്നം സ്വദേശി അജ്ഞന മധു എന്നിവർക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും 2 ആൾജാമ്യവുമുണ്ട്. ആഴ്ചയിലൊരിക്കൽ പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിലെത്തി ഒപ്പിടണമെന്നും നിബന്ധനയുണ്ട്.
നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് 3 സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയും പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിരുന്നു.