Recipe

ചോറിനും ചപ്പാത്തിക്കും കൂട്ടാവുന്ന പരിപ്പ് കറി; എന്തൊരു സ്വാദ് ! | simple-dal-curry

ചോറിനും ചപ്പാത്തിക്കും കൂട്ടാവുന്ന പരിപ്പ് കറിയാണ് ഇന്നത്തെ റെസിപ്പി.

ചേരുവകൾ

  • പരിപ്പ് – 1 കപ്പ്
  • സവാള  – 1 എണ്ണം അരിഞ്ഞത്
  • തക്കാളി – 1 എണ്ണം അരിഞ്ഞത്
  • പച്ചമുളക് – 2 എണ്ണം അരിഞ്ഞത്
  • ചുവന്നുള്ളി – 3 അല്ലി ചുവന്നുള്ളി അരിഞ്ഞത്
  • വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്
  • കടുക് – 1/4 ടീസ്പൂൺ
  • ജീരകം – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • ഉണക്കമുളക് – 2 എണ്ണം
  • കറിവേപ്പില – അവശ്യത്തിന്
  • ഉപ്പ് – അവശ്യത്തിന്
  • വെള്ളം – 4 കപ്പ്

    തയാറാക്കുന്ന വിധം

  • ഒരു പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത്
  • നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക.
  • ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക്‌ , കറിവേപ്പില എന്നിവ  ചേർത്ത് വറുത്തെടുക്കുക, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത് , വേവിച്ച പരിപ്പിലേക്ക് ചേർത്ത് യോജിപ്പിക്കുക. രുചികരമായ പരിപ്പ് കറി ചോറിനും ചപ്പാത്തിക്കും കൂട്ടാം. ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കുറച്ച് മല്ലിയില അരിഞ്ഞത് കൂടെ ചേർത്ത് യോജിപ്പിച്ചെടുക്കാം.

content highlight: simple-dal-curry