ചിക്കന്‍ പ്രേമികളുടെ പ്രിയ വിഭവമാണ് കടായി ചിക്കന്‍. വീട്ടിലും ഇതേ വിഭവം രുചിയില്‍ തയ്യാറാക്കാവുന്നതാണ്. എരിവ് മുന്നില്‍ നില്‍ക്കുന്ന ഈ വിഭവം ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്‌ക്കൊപ്പം മികച്ച കോംമ്പിനേഷനാണ്.
ചേരുവകള്‍
കടായി മസാല
- ജീരകം: 1 ടീസ്പൂണ്‍
- പെരുംജീരകം: 1 ടീസ്പൂണ്‍
- കുരുമുളക്: 1 ടീസ്പൂണ്‍
- ബേ ലീഫ്: 1
- കറുവപ്പട്ട: ഒരു ചെറിയ കഷ്ണം
- ഏലം: 3
- മല്ലി: 2 ടീസ്പൂണ്‍
- ഉണക്ക ചുവന്ന മുളക്: 3
എല്ലാം കുറഞ്ഞ തീയില്‍ വറത്തെടുക്കു..മിക്‌സറില്‍ പൊടിചെടുക്കുക..
ചിക്കന്‍ മാരിനേഷന്‍
- ചിക്കന്‍: 500 ഗ്രാം
- കടായി മസാല: 1.5 ടീസ്പൂണ്‍
- മുളകുപൊടി: 1/2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍: 1/2 ടീസ്പൂണ്‍
- വിനാഗിരി: 1 ടീസ്പൂണ്‍
- എല്ലാം ചേര്‍ത്ത് 30 മിനിറ്റ് നന്നായി മാരിനേറ്റ് ചെയ്യുക
മസാല തയ്യാറാക്കല്‍
- കാപ്‌സിക്കം: 1 മീഡിയം
- സവാള: 1
- ഉണങ്ങിയ ചുവന്ന മുളക്: 2
- കസൂരി മേത്തി: 1 ടീസ്പൂണ്‍
- മുളകുപൊടി: 1.5 ടേബിള്‍ സ്പൂണ്‍
- മല്ലിപൊടി: 2 ടീസ്പൂണ്‍
- നെയ്യ്: 3 ടീസ്പൂണ്‍
- സവാള: 2 വലുത്
- തക്കാളി: 3
- ഗരം മസാല : 1/2 ടീസ്പൂണ്‍
- മല്ലി ഇലി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു പാനില്‍ 2 ടീസ്പൂണ്‍ സണ്‍ ഫ്‌ലവര്‍ ഓയില്‍ ചേര്‍ത്ത് 1 ഇടത്തരം സവാള 2 ഉണങ്ങിയ ചുവന്ന മുളകും 1 ചെറിയ കാപ്‌സിക്കവും ചേര്‍ത്ത് വഴറ്റുക .. ഒരു പാത്രത്തിലേക്ക് മാറ്റുക. അതേ എണ്ണയില്‍ 2tsp നെയ്യ് ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കുക ..
- അതേ ചട്ടിയില്‍ 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് തവിട്ട് നിറമാകുന്നതുവരെ വഴറ്റുക .ഇനി അരിഞ്ഞ സവാള ചേര്‍ത്ത് dark brown ആകുന്നതുവരെ വഴറ്റുക ..
- 3 വലിയ അരിഞ്ഞ തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക. 1.5 ടേബിള്‍ സ്പൂണ്‍മുളകുപൊടി, 2 ടീസ്പൂണ്‍ മല്ലിപൊടി മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി വഴറ്റുക
- വറുത്ത ചിക്കന്‍ ചേര്‍ത്ത് ഇളക്കുക .. ഇതിലേക്ക് 1/2 കപ്പ് ചൂടുവെള്ളം ചേര്‍ത്ത് ഇളക്കുക
- അതേസമയം 20 കശുവണ്ടി ചെറുചൂടുള്ള വെള്ളത്തില്‍ കുതര്‍ത്തുക , 5 ടേബിള്‍ സ്പൂണ്‍ വെള്ളം ഉപയോഗിച്ച് അരച്ചെടുക്കുക .. ഇത് ചേര്‍ത്ത് നന്നായി ഇളക്കുക .. മൂടി വച്ച് 6 മിനിറ്റ് വേവിക്കുക
- ഇനി നാരങ്ങ നീര് ചേര്‍ത്ത് കടായ് മസാല ആവശ്യത്തിന് ഉപ്പ്, ഗരം മസാല ചേര്‍ത്ത് വേവിക്കുക 5 മിനിറ്റ് ….അവസാനം വഴറ്റിയ സവാള കാപ്‌സിക്കം ഒരു ടീസ്പൂണ്‍ നെയ്യ്, മല്ലിയില എന്നിവ ചേര്‍ത്ത് 1 മിനിറ്റ് വേവിക്കുക ..
- രുചികരമായ കടായി ചിക്കന്‍ തയ്യാറായി.
contet highlight: kadai-chicken-recipe-easy-chicken-recipe