ചിക്കൻ ടിക്ക മസാല തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : ചിക്കൻ 300 ഗ്രാം, തൈര് രണ്ട് ടേബിൾ സ്പൂൺ, മുളകുപൊടി അര ടീസ്പൂൺ, കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ, കുരുമുളകുപൊടി അര ടീസ്പൂൺ, മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ, ജീരകപ്പൊടി അര ടീസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, നാരങ്ങാനീര് രണ്ട് ടീസ്പൂൺ. ഒരു ബൗളിൽ ചേരുവകളെല്ലാം ചേർത്ത് മിക്സ് ചെയ്തു അര മണിക്കൂർ മാറ്റി വയ്ക്കുക. അരമണിക്കൂറിനുശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ ഓയിലും ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കുക. ഇതിലേക്ക് ചിക്കൻ പീസുകൾ ഇട്ട് ഫ്രൈ ചെയ്യുക.
സവാള-2, തക്കാളി രണ്ടെണ്ണം അരച്ചത, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, മുളകുപൊടി ഒരു ടീസ്പൂൺ, കുരുമുളകുപൊടി അര ടീസ്പൂൺ, ജീരകപ്പൊടി അര ടീസ്പൂൺ, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, ഗരം മസാല അര ടീസ്പൂൺ ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. സവാള ചേർത്ത് നല്ലപോലെ വഴറ്റുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
നല്ലപോലെ വഴറ്റിയതിനുശേഷം വന്നതിനുശേഷം മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല കുരുമുളകുപൊടി ഇത്രയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. നല്ലപോലെ വഴറ്റി വന്നതിനുശേഷം ഫ്രൈ ചെയ്തു മാറ്റി വച്ചിരിക്കുന്ന ചിക്കൻ പീസുകൾ 2 മിനിറ്റ് വച്ച് വേവിക്കുക ഇതിലേക്ക് നാല് ടേബിൾസ്പൂൺ ഫ്രഷ് ക്രീംകൂടെ ചേർത്ത് രണ്ട് മിനിറ്റ് വേവിക്കുക മുകളിലായി കുറച്ച് കസൂരി മേത്തി ഇട്ട്കൊടുക്കുക. ഒരു മിനിറ്റ് കൂടെ കഴിയുമ്പോൾ ഗ്രേവി നല്ല ക്രീമി ആയി വന്നിട്ടുണ്ടാവും.
content higlight: chicken-tikka-masala