Food

ഏതു പൊടിയും ആകട്ടെ, നല്ല സോഫ്റ്റ് ആയ പുട്ട് ഉണ്ടാക്കാം

ഏതു പൊടി കൊണ്ടും നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ആയി ഇങ്ങനെ ചെയ്താൽ മതി. ഈ രീതിയിൽ ഒരിക്കൽ ട്രൈ ചെയ്താൽ പിന്നെ നിങ്ങൾ ഉണ്ടാക്കുന്ന പുട്ടൊന്നും കല്ലുപോലെ ഇരിക്കില്ല.

ആവശ്യമായ ചേരുവകൾ
പുട്ടുപൊടി
ചോറ്
തേങ്ങ ചിരകിയത്
ഉപ്പ്

തയ്യാറാക്കുന്ന രീതി

പുട്ട് തയ്യാറാക്കാനായി അരിപ്പൊടി അല്ലെങ്കിൽ പുട്ട് പൊടിയും ചോറും കൂടി ഒരു ബൗളിൽ എടുക്കുക. ആവശ്യത്തിന് ഉപ്പും കുറച്ച് തേങ്ങ ചിരവിയതും ചേർത്ത് മിക്സിയിൽ ചെറുതായി അടിച്ചെടുക്കാം. ഇങ്ങനെ തയ്യാറാക്കുമ്പോൾ വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല. ഈ പൊടി കൊണ്ട് സാധാരണ പോലെ പുട്ട് ഉണ്ടാക്കിയെടുക്കാം.