ഒരു വെറൈറ്റി ഉണ്ണിയപ്പം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാം ഒരു കരിക്ക് ഉണ്ണിയപ്പം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ചരി 1 കപ്പ് 3 to 4 hrs കുതിർത്തത്
- കരിക്ക് 1 എണ്ണം ( വെള്ളവും ,കാമ്പും)
- പഞ്ചസാര / ശർക്കര മധുരത്തിന് അവശ്യമായത് (ശർക്കര ആണെൽ പാനി ആക്കി അരിച്ച് എടുക്കുക)
- ബേക്കിംഗ് സോഡ1/4 ടിസ്പൂൺ
- ഉപ്പ് 2 നുള്ള്
- തേങ്ങാ കൊത്ത് നെയ്യിൽ വറുത്തത് 2 ടേബിൾ സ്പൂൺ
- എള്ള് 1 ടിസ്പൂൺ
- എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിയും, കരിക്കിൻ വെള്ളവും, കരിക്കും പഞ്ചസാരയും ചേർത്ത് അധികം ലൂസാകാതെ സ്മൂത്തായി അരച്ച് എടുക്കുക (ശർക്കര ചേർക്കുവാണേൽ വെള്ളം കൂടാതെ ശ്രദ്ധിക്കണം പിന്നെ അരി ഒരു വിധം അരച്ച ശേഷമേ ശർക്കര ചേർക്കാവു ഇല്ലേൽ നന്നായി അരഞ്ഞ് കിട്ടില്ല) അരച്ച മാവിലേക്ക് ബേക്കിംഗ് സോഡാ, ഉപ്പ്, എള്ള്, തേങ്ങാ കൊത്ത് ഇട്ട് ഇളക്കി വയ്ക്കുക. ഉണ്ണിയപ്പ ചട്ടി വച്ച് ഒരോ കുഴിയിലും പകുതി വീതം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാവ് ഒഴിച്ച് തീ കുറച്ച് വച്ച് രണ്ട് വശവും ബ്രൗൺ കളർ ആകുമ്പോൾ എടുക്കാം.