ചായക്ക് ഇന്ന് പഴം നിറച്ചത് തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നേന്ത്രപഴം
- തേങ്ങ
- പഞ്ചസാര
- ഏലക്ക
- എണ്ണ
- നെയ്യ്
- അണ്ടിപ്പരിപ്പ്
- മുന്തിരി
തയ്യാറാക്കുന്ന വിധം
ആദ്യം പഴം രണ്ടായി മുറിച്ച് മൂന്നു സൈഡിലും കത്തികൊണ്ട് വരയുക. തൊലികളഞ്ഞ് എണ്ണയിൽ പൊരിച്ചെടുക്കുക. തേങ്ങ ചിരവിയതും പഞ്ചസാരയും ഏലക്ക പൊടിയും നെയ്യും പൊരിച അണ്ടിപരിപ്പും മുന്തിരിയും മിക്സ് ചെയ്ത് ചൂടാക്കി പണ്ടം തയ്യാറാക്കുക. തണുത്താൽ പഴത്തിന്റെ സൈഡിൽ നിറയ്ക്കുക.
പഴം നിറച്ചത് റെഡി