പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു സ്വീറ്റ് റെസിപ്പി നോക്കിയാലോ? രുചികരമായ പാൽ പൊടി ബർഫി. എല്ലാവര്ക്കും തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പാൽപ്പൊടി : 3 കപ്പ്
- നെയ്യ് : 1/4 കപ്പ്
- പൊടിച്ച പഞ്ചസാര : 1 കപ്പ്
- ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
- ചെറിയ ചൂട് വെള്ളം : 1/4 കപ്പ്
- ബദാം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് പാൽപ്പൊടി, നെയ്യ്, ചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ പാത്രം വിട്ടു വരുന്ന പരുവം വരെ കൈ വിടാതെ ഇളക്കി എടുക്കുക. (ചപ്പാത്തി മാവ് പരുവത്തിൽ ആയിട്ടുണ്ടാവും) നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി പരത്തി മുകളിൽ ബദാം അരിഞ്ഞത് വിതറി ചൂടാറാൻ വെക്കുക. ശേഷം മുറിച്ചു ഉപയോഗിക്കാം.