പാലക്കാട് നടത്തിയ വാഹന പരിശോധനയിൽ പൊലീസ് 3500 ലിറ്റർ സ്പിരിറ്റ് പിടികൂടി. പാലക്കാട് എലപ്പുള്ളിയിൽ നടത്തിയ പരിശോധനയിലാണ് സംഭവം. കാലിത്തീറ്റ കയറ്റിയ ലോറിയാണ് പരിശോധിച്ചത്. കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ സ്പിരിറ്റാണ് കടത്തിയിരുന്നത്. ലോറിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ മൂവായിരത്തി അഞ്ഞൂറ് ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. സംഭവത്തിൽ ലോറിയിലുണ്ടായിരുന്ന അഞ്ചു പേരേയും പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ബെംഗളൂരുവിൽ നിന്നും കൊണ്ടുവന്ന സ്പിരിറ്റാണെന്ന് പൊലീസ് പറയുന്നു.